“ഏയ് വേണ്ടാ..’
ചായയുമായി ദീപ അമ്മയുടെ അടുത്തെത്തി..
“വല്ല വിവറരോം കിട്ടിയോ മോളെ”
“ആരുടെ…?.”
“ഏതോ ഒരു പയ്യന്റെ കാലാരോതല്ലിയോടിച്ചെന്നു കേട്ടു…”
തലയിണ ചാരി എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടയിൽ ‘അമ്മ ചോദിച്ചു.
“ഞാനും കേട്ടു.
ഇപ്പൊ വരാ ഒന്ന് പോയിനോക്കട്ടെ..”
ഫ്ലാസ്കിൽ നിന്നും ചായ ഗ്ലാസിലേക്ക് പകർത്തുന്നതിനിടയിൽ ദീപ പറഞ്ഞു.
ചുരിദാറിന്റെ ഷാൾ തന്റെ വലത് കൈയിലെ ചൂണ്ടുവിരലിൽചുറ്റി അവൾ കേഷ്വാലിറ്റിയിലേക്ക് നടന്നു.
എൻക്വയറികൗണ്ടറിൽ ചെന്ന് വിവരമന്വേഷിച്ചു.
ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്സ്
റൂമും കാണിച്ചുകൊടുത്തു.
അൽപ്പം ആശങ്കയോടെ ദീപ
റൂം നമ്പർ 15 ന്റെ വാതിലിന് ചാരെ നിന്നു.
“വേറെ ആരെങ്കിലും ഉണ്ടാകുമോ മുറിയിൽ,
കേറിനോക്കണോ?”
രണ്ടും കൽപ്പിച്ച് അവൾ വാതിൽ തുറന്നു.
ഇടത് കൈ തലക്ക് വച്ച്, വലതുകൈതണ്ട കൊണ്ട് മുഖം മറച്ച് ഒരാൾ ഇടത്കാലിൽ പ്ലാസ്റ്ററിട്ട് കിടക്കുന്നു.
രോമങ്ങൾതിങ്ങിയ വലത് കൈയിൽ കറുത്തചരട് കൈചെയ്‌നുമായ് പിണഞ്ഞുകിടക്കുന്നു.
കൈയില്ലാത്ത വെളുത്തബനിയന്റെ ഉള്ളിലൂടെ അയാളുടെ നെഞ്ചിലെരോമങ്ങൾ അവളെ എത്തിനോക്കി.
“സർ, ഇപ്പൊ എങ്ങനെയുണ്ട്.”
ദീപ ശബ്ദം താഴ്ത്തി ചോദിച്ചു.
“മ്… കുഴപ്പല്ല്യാ..”
മുഖത്തുനിന്ന് കൈയെടുക്കാതെ അയാൾ പറഞ്ഞു.
“സിസ്റ്റർ… ഡോക്ടറെയെന്ന് വിളിക്കൂ, എനിക്ക് പോണം..”
വേദനയിൽകിടക്കുന്ന ശരീരമൊന്നിളക്കിക്കൊണ്ട് അയാൾ പറഞ്ഞു.
“അയ്യോ സർ, ഞാൻ സിസ്റ്റർ അല്ല…!”
ചെറുപുഞ്ചിരിയോടെ ദീപ പറഞ്ഞു.
“ഒന്നന്വേഷിച്ചു പോകാമെന്ന് കരുതി,അതാ വന്നേ”
“ഇപ്പ കുഴപ്പന്നൂല്ല്യാ, കുട്ടി പൊയ്കൊളൂ…”
കനത്ത ശബ്ദത്തിൽ അയാൾ പറഞ്ഞു.
“ന്റമ്മോ ന്തൊരു മനുഷ്യനാ ഇയ്യാൾ, വെറുതെയല്ല, കണ്ടവരുടെകൈയിൽനിന്നും തല്ല് കിട്ടി ഇവിടെവന്ന് കിടക്കുന്നത്, അങ്ങനെ വേണം”
ദീപ മനസിൽ പറഞ്ഞുകൊണ്ട് തിരിഞ്ഞു നടന്നു.
“ഹലോ… ഒരുമിനുറ്റ്.”
മുഖത്തുനിന്ന് കൈയെടുത്ത് അയാൾ ദീപയെ വിളിച്ചു.
“സിസ്റ്ററോട് ഒന്ന് വരാൻ പറയൂ.”
തിരിഞ്ഞു നോക്കിയ ദീപ അയാളുടെ മുഖം കണ്ടപ്പോൾ ഞെട്ടിത്തരിച്ചുനിന്നു.
തിരിഞ്ഞു നോക്കിയ ദീപ അയാളുടെ മുഖം കണ്ടപ്പോൾ ഞെട്ടിത്തരിച്ചു നിന്നു.
രാവിലെ ബസ്സ് വെയ്റ്റിങ് ഷെഡിൽ വച്ചുകണ്ട അജുവായിരുന്നു അത്.
“മാഷേ….മാഷായിരുന്നോ അയ്യോ..എന്താ പറ്റിയേ…”
അപ്രതീക്ഷിതമായി അജുവിനെ കണ്ട ദീപ ചോദിച്ചു.
“ഏയ് ഒന്നുല്ല്യാ ഒരുചെറിയ ബൈക് ആക്‌സിഡന്റ്…”
“മ്മ്.. ഉവ്വ്…ഞാൻ കേട്ടു…അടികിട്ടി വന്നുകിടക്കാണല്ലേ…”
ദീപയുടെ ചോദ്യംകേട്ട അജു
ലജ്ജിച്ചു മുഖം തിരിച്ചുകിടന്നു..
അവർ സംസാരിച്ചുകൊണ്ടിക്കുമ്പോഴാണ് പെട്ടന്ന് തമിഴന്മാരാണെന്ന് തോന്നിക്കുന്ന രണ്ട്പേർ അകത്തേക്ക് കയറിവന്നത്…
“യാരിങ്ക അജു, നീയാ…”
കറുത്ത് അൽപ്പം പൊക്കമുള്ള ഒരാൾ ചോദിച്ചു
“അതെ ഞാനാ..”
അജു എഴുന്നേറ്റിരിക്കാൻ ശ്രമിച്ചു.
“പറവാഇല്ലേ ഉക്കാര്, നൻവന്ത് സെൽവം..”
ആ പേര് കേട്ടതും ദീപ ഒന്ന് പരിഭ്രമിച്ചു..
സെൽവം അജുവിന്റെ വലതുഭാഗത്ത് കട്ടിലിന്റെ ഒരുവശത്തായി ഇരുന്നു.
“ഉങ്കിട്ടെ യേൻ ആളുങ്കേ മുന്നാനടി സോന്നെ..
ഇത് ഒപ്രച്ഛനെഇല്ലേ,ഏൻപ്രച്ഛനെ.
എടപെടാ കൂടാതെ
അനാ നീ കേക്കല്ലേ,
നീ തപ്പുപ്പണി, നാൻ അടിച്ചിട്ടെ.
മറന്തിഡ്”
ഇനി എൻ കണ്മുന്നടി പത്തേ.. സീകിടുവേ… തെരിഞ്ചുക്കോ.”
സെൽവം എഴുന്നേറ്റ് തിരിഞ്ഞു നോക്കിയത് ദീപയുടെ മുഖത്തേക്കായിരുന്നു.
“യാര് കണ്ണാ…ഉങ്ക പൊണ്ടട്ടിയാ..
അടടാ..എവൊളോ അഴക്.”
സെൽവം അവളുടെ കഴുത്തിന് കുത്തിപ്പിടിച്ചു..
ശ്വാസംകിട്ടാതെ ദീപ പിടഞ്ഞു.
“നോ…”
അജു അലറിവിളിച്ചു…
“ഉൻ പുരുഷനോട് സെല്ലുങ്കോ… എങ്കിട്ടെ സണ്ടക്ക് വരാതെ…ഉയിര് പോണ വഴിയേ തെരിയാത്,
കൊന്നുടുവേ….”
സെൽവം കഴുത്തിനുപിടിവിട്ട് റൂമിൽനിന്നും ഇറങ്ങിപ്പോയി..
ദീപ ചുമച്ചുകൊണ്ട് പതിയെ നിലത്തിരുന്നു
ശ്വാസം നേരെ എടുത്തപ്പോൾ അവൾ എഴുന്നേറ്റ് അജുവിന്റെ അടുത്തേക്ക് ചെന്നു.
“ഡോ മാഷേ….ഒറ്റ കീറ് തന്നാലുണ്ടല്ലോ പേടിച്ചു പ്പോയി ഞാൻ..
എന്റെ കഴുത്ത് ഉളുക്കിയത് മിച്ചം..”
“സോറി ദീപ… എന്റെ ഭാര്യയാണെന്നു കരുതിയിട്ടാവും…”
“ഹോ….ഒരു നിമിഷം ഞാൻ പരലോകം കണ്ടു..”