ഒരു നേർത്തക്കാറ്റിൻ മർമ്മരഗീതം

Posted by

“അച്ഛൻ ,അമ്മ, അനിയൻ,പിന്നെ ഞാനും..”

“നൈസ് ഫാമിലി…”

“ഉം…”
അവളൊന്നുമൂളുക മാത്രമേ ചെയ്‌തോള്ളു.

ആർത്തുപെയ്ത മഴ പതിയെ പിൻവലിഞ്ഞെങ്കിലും ഇടി ശക്തമായ്തന്നെ മുഴങ്ങുന്നുണ്ടായിരുന്നു.

“മഴ കുറഞ്ഞെന്നു തോന്നുന്നു.
എന്നാൽ ശരി,നമുക്ക് പിന്നെ കാണാം.
ഇന്റർവ്യൂന് ഇനിപ്പോയിട്ട് കാര്യല്ല്യാ.
ടൈം കഴിഞ്ഞു.”

നിരാശയോടെ അജു തുള്ളിവീഴുന്ന മഴയിലേക്ക് ഇറങ്ങി.

“മ്..”
ദീപ അവനെ നോക്കിയെന്ന് മൂളി.

അജു തന്റെ പൾസറിന്റെ സെൽഫ് അമർത്തി സ്റ്റാർട്ട് ചെയ്യാൻ നോക്കി
കർബറേറ്ററിൽ വെള്ളം കയറിയത് കാരണം സെൽഫ് വർക്ക് ചെയ്തില്ല.
അവസാനം കിക്കറടിച്ച് സ്റ്റാർട്ട് ചെയ്ത്
റോഡരികിലൂടെ ഒഴുകിവരുന്ന മഴവെള്ളത്തിലൂടെ തന്റെ ബൈക്കോടിച്ചുപോയി.

അജുവിന്റെ ബൈക്ക് കണ്ണിൽനിന്നും മായുന്നത് വരെ ദീപ അവനെതന്നെ നോക്കിനിന്നു.

അവൾ വാച്ചിലേക്ക് നോക്കി.
“ഇന്നും നേരം വൈകിയാൽ സർ എന്നെ നിറുത്തി പൊരിക്കും”
ദീപ സ്വയം പറഞ്ഞു.

“ഓട്ടോ….”
നനഞ്ഞ റോഡിലൂടെ എതിർദിശയിൽ നിന്നും വന്ന ഒരു ഓട്ടോറിക്ഷക്ക് ദീപ കൈകാണിച്ചു.

വെയ്റ്റിങ് ഷെഡിന്റെ മുൻപിലുള്ള ചീനമരത്തിന്റെ ചുവട്ടിൽ ഓട്ടോ യൂ ടേൺ എടുത്ത് നിർത്തി.

ദീപ ഓട്ടോയിൽകയറി ഓഫീസിലേക്ക് തിരിച്ചു.

സ്റ്റാർ കോംപ്ലക്സ്ന്റെ മുൻപിൽ ഓട്ടോ നിർത്തി.
ഓട്ടോക്ക് കാശ്കൊടുത്ത് അവൾ ഹോളോബ്രിക്സ് പതിച്ച മുറ്റത്തൂടെ ശ്രദ്ധാപൂർവ്വം നടന്നു.
ഒരാഴ്ച്ചയായുള്ള മഴയിൽ ബിൽഡിങ്ന്റെ മുൻപിൽ പതിച്ച കട്ടകൾക്ക് ക്ലാവ് പിടിച്ചിരുന്നു.

ഓഫീസിൽ എത്തിയതും തന്നെകാത്ത് മാനേജർ ശിവദാസ് പുറത്ത് തന്നെ നിൽപ്പുണ്ടായിരുന്നു…

“എടീ…നീ ഏത് അമ്മേടെ അടിയന്തരത്തിന് പോയതായിരുന്നു ഇത്രനേരം”

“സർ മഴകാരണം ബസ്സ് കിട്ടിയില്ല”
അവൾ നിന്ന് പരുങ്ങി..

“ബാക്കിയുള്ളവരൊക്കെ എത്തിയല്ലോ നിനക്കമാത്രം ന്താ, ഒരു പ്രത്യേകത….
മേലാൽ നേരം വൈകി വന്നാ ഇനി ഇങ്ങോട്ട് വരണ്ടാ….വേറെ എവിടെയെങ്കിലും ജോലി നോക്കിക്കോണം..ഇവിടെ ചില റൂൾസ് ആൻഡ് റെഗുലഷൻസ് ഉണ്ട് അതിനനുസരിച്ചു നിൽക്കാൻ പറ്റുമെങ്കിൽ മാത്രം… ഓക്കേ.”

“ശരി സർ…”
അവൾ തന്റെ ക്യാബിനുള്ളിലേക്ക് കയറിപ്പോയി…

“ദീപ , ഇന്നും വൈകി ലേ”
തന്റെ നേരെ മുൻപിലെ കമ്പ്യൂട്ടറിന് മുന്പിലിരുന്ന് കൊണ്ട് ലക്ഷ്മി ചോദിച്ചു.

“ഉവ്വ്.. കറകറ്റ്‌ ആ പണ്ടാരക്കാലന്റെ മുൻപിൽ വന്ന് പെട്ട്.”

ദീപയുടെ മറുപടികെട്ട ലച്ചു ഊറി ചിരിച്ചു.

ഡ്യൂട്ടി കഴിഞ്ഞ് വൈകുന്നേരം വീട്ടിൽ പോകാൻ ബസ്സ് കാത്തുനിൽക്കുന്ന സമയത്താണ് റോഡിന്റെ മറുവശത്ത് ഒരു ആൾക്കൂട്ടമുള്ളത് ദീപ ശ്രദ്ധിച്ചത്.

” എന്താ…ലച്ചു….അവിടെ ആൾക്കൂട്ടം…”
എത്തിവലിഞ്ഞുകൊണ്ട് ലക്ഷമിയോട് ചോദിച്ചു

“അറിയില്ലടാ..ദാ… ബസ്സ് വരുന്നു…”

ബസ്സിൽ കയറിയ ദീപ ബസ്സിന്റെ സൈഡ് സീറ്റിൽത്തന്നെ ഇരിപ്പുറപ്പിച്ചുകൊണ്ട് ആൾക്കൂട്ടത്തിലേക്ക് ശ്രദ്ധിച്ചു.

അൾകൂട്ടത്തിന്നു നടുവിൽ രാവിലെ കണ്ട
‘അജുവുമായി കുറച്ചുപേർ അടിപിടി കൂടി ഉന്തും തള്ളുമായ്.

“അയ്യോ.. ലച്ചു ദേ അയാൾ…”

പിൻ സീറ്റിലിരുന്ന ലക്ഷ്മിയെ വിളിച്ചുകൊണ്ട് ദീപ ബസ്സിന്റെ പുറത്തേക്ക് തലയിട്ടു.

പിൻസീറ്റിലിരുന്ന ലക്ഷ്മിയെ വിളിച്ചുകൊണ്ട് ദീപ ബസ്സിന്റെ പുറത്തേക്ക് തലയിട്ടു.

“ദേ നോക്കടി ലച്ചു,”

“എന്താ ദീപാ…?”

ദീപയുടെ അടുത്തേക്ക് നീങ്ങികൊണ്ട് ലച്ചു ചോദിച്ചു.

“അവിടെ ആരൊക്കെയോചേർന്ന് ഒരാളെ അടിക്കുന്നു.”

അൽപ്പം സങ്കടത്തോടെ അവൾ ലച്ചുവിനോട് പറഞ്ഞു.

ലച്ചു പുറത്തേക്ക് നോക്കുമ്പോഴേക്കും ബസ്സ് പതിയെ ചലിച്ചുകൊണ്ടിരുന്നു.

രാവിലെത്തെതിനേക്കാളും ശക്തിയായി മഴ പെയ്തുകൊണ്ടിരുന്നു.
പുഴകളും തോടുകളും നിറഞ്ഞൊഴുകി.

ബസ്സിറങ്ങി ദീപ വീട്ടിലേക്ക് നടന്നു.
കഷ്ടിച്ച് ഒരു കിലോമീറ്റർ മാത്രമേ മൈൻറോഡിൽ നിന്ന് ദീപയുടെ വീട്ടിലേക്കുള്ള ദൂരം.

പുഞ്ചപ്പാടത്തിലൂടെ ഇളംങ്കാറ്റിനെ ചേർത്തുപിടിച്ച് ദീപ കുടയും ചൂടി
പാടവരമ്പിലൂടെ നടന്നുനീങ്ങി.

Leave a Reply

Your email address will not be published. Required fields are marked *