“ഡാ…..ഓർത്ത് വച്ചോ, ഇവിടുന്ന് നീ രക്ഷപെട്ടാലും ഞാൻ ജീവിച്ചിരിക്കുകയാണേൽ അത് നിന്റെ അന്ത്യത്തിലേക്കാകും.”
കയറിൽ കിടന്നാടികൊണ്ട് അജു പറഞ്ഞു.
“അടിങ്കട അന്ത പൊറുക്കിയെ.”
അരിശംമൂത്ത സെൽവം അജ്ഞാപിച്ചതും
നാലുഭാഗത്തുനിന്ന് ആളുകൾ വന്ന് അജുവിനെ തലങ്ങും വെലങ്ങു അടിച്ചു.
തളംകെട്ടി ചോര വായിൽ നിന്നും ഒലിച്ചിറങ്ങി.
വേദനകൊണ്ടവൻ അലറികരഞ്ഞു.
അജുവിന്റെ ഫോൺവരുന്നതുംകാത്ത് ദീപ ഉമ്മറത്തിണ്ണയിൽ ചാറിനിൽക്കുന്നമഴയെ നോക്കിയിരുന്നു.
“ഒന്നുവിളിച്ചാലോ ?”
അവൾ സ്വയം ചോദിച്ചു.
എന്നിട്ട് രണ്ടും കൽപ്പിച്ച് വിളിച്ചു.
സെൽവത്തിന്റെ കൈയിലിരുന്ന് അജുവിന്റെ ഫോൺ ശബ്‌ദിച്ചു.
ഫോണുമായി അയാൾ അജുവിന്റെ നേരെചെന്നു.
“ഉങ്കെ പൊണ്ടാട്ടി…. റൊമ്പ അഴകാറുക്ക്,
ന്നാ കട്ടിക്കട്ടുമാ…”
ആ ചോദ്യം കേട്ട അജു വായിൽ ഊറിവന്ന രക്തം സെൽവത്തിന്റെ മുഖത്തേക്ക് ആഞ്ഞുതുപ്പി.
“ഉങ്കെ പൊണ്ടാട്ടി…. റൊമ്പ അഴകാറുക്ക്,
ന്നാ കട്ടിക്കട്ടുമാ…”
അയാളുടെ ആ ചോദ്യം കേട്ട അജു വായിൽ ഊറിവന്ന രക്തം സെൽവത്തിന്റെ മുഖത്തേക്ക് ആഞ്ഞുതുപ്പി.
മുഖത്തുപതിച്ച രക്തം സെൽവം വലതുകൈകൊണ്ട് തുടച്ചുനീക്കി, എന്നിട്ട് ആ കൈകൊണ്ട് തന്നെ അജുവിന്റെ കർണ്ണപടംനോക്കി വീശിയടിച്ചു.
പിന്നെ ചുറ്റുംകൂടിനിന്ന സെൽവത്തിന്റെ സഹായികൾ അവനെ മാറിമാറിയടിച്ചു.
“ഡാ…. തന്തക്ക് പിറന്നവനാണെങ്കിൽ ഒറ്റക്ക് വാടാ…”
പാതിതുറന്ന മിഴിയോടുകൂടെ അജു പറഞ്ഞു.
“അവനെ വെളിയെഅണപ്പ്..”
പിന്തിരിഞ്ഞുനടന്ന സെൽവം അവിടെനിന്നുകൊണ്ട് പറഞ്ഞു.
കൂട്ടത്തിലൊരാൾ അജുവിന്റെ കൈയിലെ കെട്ട് അഴിച്ചുവിട്ടതും നിൽക്കാൻ പോലുംകഴിയാതെ അവൻ താഴെവീണതും ഒരുമിച്ചായിരുന്നു.
നിലത്ത് വീണ അജുവിന്റെ നെഞ്ചിലേക്ക് സെൽവം തന്റെ ഇരുമ്പുപോലുള്ള കാലുകൾകൊണ്ട് ആഞ്ഞുചവിട്ടി.
“ഇപ്പോ നീയും ഉങ്കപ്പാവെ മാതിരി എനക്ക് കുറുകെ വന്ന് ഡിസ്റ്റേർബ് പൻട്ര.”
സെൽവം ദീർഘശ്വാസമെടുത്തുവിട്ടു.
“കടയ്സെയിൽ ഉനക്ക് ഏതാവത് ആസേ യിരിക്കാ തമ്പി..?
ഇരിക്കേന്നാ ഇപ്പവേ സൊല്ല്, അപ്പറം
നീ സാകപോര്.”
സെൽവം ആർത്തുച്ചിരിച്ചു.
അയാൾ അരയിൽനിന്നും കഠാരയെടുത്ത് മലർന്ന് കിടക്കുന്ന അജുവിന്റെ ഇടനെഞ്ചുനോക്കി ആഞ്ഞുകുത്താൻ ചെന്നു.
പെട്ടന്ന് സെൽവത്തിന്റെ കഴുത്തിലേക്ക് അജുവിന്റെ വലത്തെകൈ ചെന്നു.
ഇടതുകൈകൊണ്ട് തന്നെ കുത്താൻ വന്ന സെൽവത്തിന്റെ കഠാരയോടുള്ള കൈ അജു തടഞ്ഞുപിടിച്ചു.
ഒരുനിമിഷം അയാൾക്ക് ശ്വാസം നിലച്ചതുപോലെ തോന്നി,
പ്രാണനുവേണ്ടി അല്പ്നേരം സെൽവം പിടഞ്ഞു.
“ഡേയ്… പുടിങ്കടാ.. ”
ഇടറിയശബ്ദത്തിൽ സെൽവം തന്റെ സഹായികളോട് പറഞ്ഞു.
അവർ സെലവത്തെ അജുവിന്റെ കൈകളിൽ നിന്നും വേർപ്പെടുത്തി.
“ഡേയ്… സുട്രാ അന്ത പൊറുക്കിയെ…”
അരിശംമൂത്ത സെൽവം വിളിച്ചുപറഞ്ഞു.
അതുകേട്ടതും, തടിച്ചുകൊഴുത്ത മൂന്നാല് പേരുവന്ന് അജുവിനെ വളഞ്ഞു.
കൈയിലുള്ള ഇരുമ്പുദണ്ഡുകൊണ്ട്
അവനെ ആഞ്ഞടിച്ചു.
അടിയുടെ ആഘാതത്തിൽ അജു അവിടെകൂട്ടിയിട്ട കന്നാസുകളുടെ മുകളിലേക്ക് തെറിച്ചുവീണു.
നിലത്തുകിടന്ന അവന്റെ നേരെ കുതിച്ചെത്തിയ തടിമാടന്റെ അടിവയറിനു ചവിട്ടി തൽക്കാലം അജു പിടിച്ചുനിന്നു.
കൈയിൽകിട്ടിയ പട്ടികകൊണ്ട് അജു അവർക്കെതിരെ പ്രതിരോധിച്ചു.
നിലത്തുവീണ അയാളെ അജു ശക്തിയായി അടിച്ചു.
ചെറുത്തുനിൽക്കാൻകഴിയാത്ത വന്ന ഗുണ്ടകൾ വളരെ പെട്ടന്നുതന്നെ നിലത്തു വീണു.
കാലുകൾക്ക് ബലം നഷ്ടപ്പെട്ട അജു കിതച്ചുകൊണ്ട് നിലത്തിരുന്നു.
വായിൽനിന്നും ഒലിച്ചിറങ്ങിയരക്തം അവൻ തുടച്ചു നീക്കി.
പതിയെ കൈയിൽകരുതിയ പട്ടികനിലത്തു കുത്തിയെഴുന്നേറ്റു തിരിഞ്ഞു നിന്നതും
ശരംവേഗത്തിൽ ഒരു കഠാര അജുവിന്റെ ഇടത് വയറിൽ തുളഞ്ഞുകയറി.
രക്തംകലങ്ങിയ കണ്ണുകളോടുകൂടി അജു കഠാരയെ ഒന്നുനോക്കി,
മുക്കാൽ ഭാഗവും തന്റെ വയറിനെ തുളഞ്ഞുകയറിയിരിക്കുന്നു.
“എന്നടാ പാക്രേൻ… ന്നാ അപ്പോവേ സൊന്നെലെ… ഉങ്കുഉയിരിക്ക് പ്രച്ചനായിടു ന്ന്, അന നീ കേക്കലെ… “
കത്തിയുരി സെൽവം വീണ്ടും അതേസ്ഥാനത്തു ആഞ്ഞുകുത്തി.
“ഡേയ്…. ഇന്ത പൊറുക്കിയെ സീക്രം റയിൽവേട്രാക്കിൽ പോഡ്ര…” തിരിഞ്ഞുനിന്ന് നിലത്തവീണുകിടക്കുന്ന തന്റെ അനുയായികളോട് പറഞ്ഞുതും
തന്റെ കൈയിലുണ്ടായിരുന്ന പട്ടികകൊണ്ട് അജു സെൽവത്തിന്റെ തലയിൽ ആഞ്ഞടിച്ചുതും ഒരുമിച്ചായിരുന്നു.
രണ്ടുപേരും നിലത്തുവീണു.
അടിയുടെ ആഘാതത്തിൽ സെൽവം അല്പ്പനേരം തന്റെ കൈകൾകൊണ്ട് തല പൊത്തിപ്പിടിച്ചു.
കണ്ണുകളിൽ ഇരുട്ടകയറി.
താനെ അടഞ്ഞുപോകുന്ന മിഴികളെ അജു പതിയെ തുറക്കാൻ ശ്രമിച്ചു.
വേദനകൊണ്ട് അയാൾ കുത്തേറ്റ ഭാഗത്തെ അമർത്തിപ്പിടിച്ചു.. ചോര തളംകെട്ടിത്തുടങ്ങി
ജീവന്റെ സ്പന്ദനം നിലക്കാറായെന്ന സത്യം മനസിലായപ്പോൾ അജുവിന് തന്റെ അമ്മയുടെയും, കുസൃതികാണിച്ചുനടക്കുന്ന കുഞ്ഞനിയത്തിയുടെയും മുഖം മസിൽ തെളിഞ്ഞു വന്നു.
“അജൂ…”
ഒരു സ്‌ത്രീ ശബ്ദം.
അവൻ മെല്ലെ തലയുയർത്തി നോക്കി
കോടവന്നുനിറഞ്ഞ ഗോഡൗണിൽ
ദാവണിയുടുത്ത് ഒരുപെണ്കുട്ടി തന്റെ അരികിലേക്ക് വരുന്നതായി തോന്നി.
“ദീപാ…..ദീ….. പാ…”