S I എബിൻ കോളിങ്.
അജുവിന്റെ ഡോക്യൂമെന്ററികൊണ്ട് സമൂഹത്തിൽ ഉണ്ടാകാൻ പോകുന്ന മാറ്റങ്ങളെകുറിച്ച് അജുവും ദീപയും സംസാരിച്ചുകൊണ്ടേയിരുന്നു.
ഫോൺറിങ് ചെയ്യുന്ന ശബ്ദം കേട്ട് അജു സംസാരം നിർത്തി ഫോണിലേക്ക് നോക്കി.
S I എബിൻ കോളിങ്.
“സർ, പറയു…”
“അജു ,നഗരത്തിൽ വീണ്ടും ചൈൽഡ് മിസ്സിങ്,”
“ഓഹ് മൈ ഗോഡ്..”
അജു നെറ്റി തടവികൊണ്ട് പറഞ്ഞു.
“എപ്പോ, എവിടെവച്ച്, എങ്ങനെ?”
“ഗവണ്മെന്റ് സ്കൂളിനടുത്തുള്ള റോഡിൽ വച്ച്, ഒരു നീല ഒമനിവാനിൽ,
വാൻ ഞങ്ങൾ ട്രൈസ് ചെയ്യുന്നുണ്ട്. ബട്ട് , വീ കുഡ് നോട്ട് ടേക് ദം. കഴിഞ്ഞതവണത്തെപ്പോലെ എന്തെങ്കിലും വിവരം കിട്ടിയാൽ ഇൻഫോംചെയ്യണം, ഒക്കെ.”
“ഓകെ സർ, പറയാം.”
അജു ഫോൺ വച്ചിട്ട് ദീപയെ ഒന്നുനോക്കി.
അവൾ അജുവിനെത്തന്നെ നോക്കിയിരിക്കുകയായിരുന്നു
‘എന്തുപറ്റി…”
ആകാംക്ഷയോടെ അവൾ ചോദിച്ചു.
“വീണ്ടും ചൈൽഡ് മിസ്സിങ്.”
ഫോൺ ബെഡിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട് അജു പറഞ്ഞു.
“ന്റെ കൃഷ്ണാ…., നിയിപ്പ ന്താ ചെയ്യാ…?
“അന്വേഷിക്കുന്നുണ്ട്, പക്ഷേ…,നമുക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുമോന്ന് നോക്കാം.. തൽക്കാലം നീ പൊക്കോ…”
“വേണ്ടാ….അമ്മവന്നിട്ട് പൊയ്ക്കൊളാം”
“അതുവേണ്ട ദീപാ… ”
അജു അവളെ നിർബന്ധിച്ചു.
മനസില്ലാമനസോടെ അവൾ കട്ടിലിൽ നിന്നുമെഴുന്നേറ്റു.
വീട്ടിലെത്തിയിട്ടും ദീപക്ക് ഒരു സമാധാനവും ഉണ്ടായിരുന്നില്ല.
അവൾ വീടിനുചുറ്റുഭാഗവും അലഞ്ഞുതിരിഞ്ഞു നടന്നു.
അത്താഴത്തിനുള്ള കറിക്ക് വേണ്ടി മീൻ നന്നാക്കുമ്പോഴാണ് ദീപയുടെ ഫോൺ ബെല്ലടിക്കുന്നത്.
“അപ്പൂ…. ആ ഫോണോന്നെടുക്കൂ..
അപ്പൂ…. ഈ ചെക്കനിതെവിടെപ്പോയി കിടക്കുവാ.”
അപ്പുവിനെ കാണാണ്ടായപ്പോൾ അരിശംമൂത്ത് ദീപ വെള്ളത്തിൽ കൈകഴുകി ഫോണിനടുത്തേക്ക് ചെന്നു.
“അജു.”
അവൾ മനസ്സിൽ പറഞ്ഞു.
“എന്താ മാഷേ… വിശേഷിച്ച്.?”
ഫോൺ ചെവിയോട് ചേർത്തുപിടിച്ച് അവൾ തന്റെ കൈകൾ ചുരിദാറിന്റെ ടോപ്പിന്റെ ഒരുഭാഗത്ത് തുടച്ചു.
“നാളെ ടൌൺ ഹാളിൽവച്ച് ബോധവൽക്കരണക്ലാസ് നടക്കുന്നുണ്ട്.
‘ഭിക്ഷാടനം തടയാം’ എന്ന പേരിൽ,
അതിനോടൊപ്പം
വൈകിട്ട് നാലുമണിക്ക് ഞാൻ എന്റെ ‘യാചകൻ’ എന്ന ഡോക്യൂമെന്ററി ജനങ്ങളിലേക്ക് എത്തിക്കുന്നു.”
“ആഹ്‌ഹാ നല്ലവാർത്തയാണല്ലോ ”
ദീപ സന്തോഷംകൊണ്ട് മനസിൽ തുള്ളിച്ചാടി.
“താൻ വരണം, വീട്ടുകാരേം കൂട്ടണം,”
“തീർച്ചയായും ഞാനുണ്ടാകും.”
“ഉം, ശരി..”
“അല്ല മാഷ്…… ഹലോ, ഹലോ, ശട കട്ട് ചെയ്‌തോ.?”
വെള്ളത്തിലിട്ടമീനിലേക്ക് അവൾ വീണ്ടും കൈകൾ മുക്കി.
മൂർച്ചയുള്ള കത്തികൊണ്ട് മീനിന്റെ ശരീരത്തെ അവൾ മുറിച്ചെടുത്തു.
പിറ്റേന്ന് വൈകിട്ട് ഭിക്ഷാടനത്തിനെതിരെയുള്ള അജുവിന്റെ ആദ്യ ഡോക്യുമെന്ററി പുറത്തിറങ്ങി ,
നവമാധ്യമങ്ങളിലും, സമൂഹത്തിലും വലിയ ചർച്ചാ വിഷയമായിമാറിയ അജുവിന്റെ ഡോക്ക്യുമെന്ററി
നിരവധി പ്രശംസകൾ പിടിച്ചുപറ്റി,
ജില്ലയുടെ പല കേന്ദ്രങ്ങളിലും അജുവിന്റെ ഡോക്യൂമെന്ററി പ്രദർശനം തുടങ്ങിക്കൊണ്ടേയിരുന്നു.
സ്കൂളുകളിൽ, കുടുംബശ്രീ യൂണിറ്റുകളിൽ, നാലാൾ കൂടുന്ന സ്ഥലങ്ങളിൽ, രാത്രികാലങ്ങളിൽ പ്രൊജക്ടർവച്ച് ജനങ്ങൾക്ക് ബോധവൽക്കരണം നടത്തി. ഭിക്ഷാടനസംഘങ്ങൾക്കെതിരെ നാടും നാട്ടുകാരും ഒരുമിച്ചു നിന്നു,
നഗരത്തിൽ ഒരാളുപോലും ഭിക്ഷകൊടുക്കാതെയായപ്പോൾ
വരുമാനം മുട്ടിയ ഭിക്ഷാടനത്തലവൻ സെൽവം അതിനുകാരണക്കാരനായ അജുവിന്റെ നേരെ തിരിഞ്ഞു..
രാത്രി അമ്മയോടൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് അനിയത്തി ലച്ചു അജുവിന്റെ ഫോണുമായി വന്നത്.
ഫോണെടുത്ത് നോക്കിയ അജു അതിൽ നാല് മിസ്ഡ് കോൾ കണ്ടു.
തിരിച്ചുവിളിക്കാൻ തുനിഞ്ഞയുടൻ വീണ്ടും ഫോൺ ബെല്ലടിച്ചു.
“എസ്… അജു ഹീയർ..”
ഫോണെടുത്ത് വായയിലുള്ള ചോറ് ചവച്ചരക്കുന്നതിനിടയിൽ ചോദിച്ചു.
“അട കണ്ണാ…. എപ്പടിയിരിക്കെ, സൗഖ്യമാ,?”
മറുവശത്ത് തമിഴ് സംസാരിക്കന്നത് കേട്ട അജു വീണ്ടും ചോദിച്ചു.
“ഹൂ ഇസ് തിസ്…?”
“പെരിയ ഇംഗ്ലീസൊന്നും പെസാതെ,
ഉങ്കിട്ടെ മുന്നാടി സൊന്നെലെ, ഏൻ വഴിയില് വരക്കൂടാതെന്ന്,അന നീ കേക്കലെ, ചിന്നതമ്പി….ഉൻ ഉയിര് പോണ വഴിയേ തെരിയാത്..ജാഗ്രതേ…”
“ഹലോ…, ഹാലോ..,”
മറുത്തൊന്നും പറയാൻ അജുവിന് സമയംകൊടുക്കാതെ അയാൾ ഫോൺവച്ചു
പിന്നീട് ഫോണിലൂടെയുള്ള ഭീക്ഷണികൾ പതിയായി
അച്ഛൻ കൃഷ്ണൻനായർക്കുവന്ന പോലെ വധഭീക്ഷണികളും മറ്റും അജുവിനും വരാൻ തുടങ്ങി.
പക്ഷെ അതൊന്നും അവനാരോടും പങ്കുവക്കാതെ ഉള്ളിൽ കൊണ്ടുനടന്നു.
ഭിക്ഷാടനത്തലവൻ സെൽവത്തിന്റെ ഓരോ താവളവും എസ് ഐ എബിന്റെ സഹായത്തോടെ അജു തുടച്ചുനീക്കികൊണ്ടിരുനെങ്കിലും സെലവത്തെ പിടികൂടാൻ കഴിഞ്ഞില്ല.
കോപതാൽ ജ്വലിച്ച സെൽവം അജുവിനോടുള്ള വൈരാഗ്യം മനസിൽ സൂക്ഷിച്ചുകൊണ്ട് തമിഴ്‌നാട്ടിലേക്ക് കുടിയേറി.
പിന്നീട് കുറച്ചുകാലത്തിന് അയാളുടെ സാന്നിധ്യം ആ നഗരത്തിൽ കാണാൻ കഴിഞ്ഞില്ല.
അജുവുമായുള്ള അടുപ്പം ദീപയെ പ്രണയത്തിന്റെ അഘാതമായ ഗർത്തത്തിലേക്ക് തള്ളിയിട്ടു.
തന്റെ പ്രണയം അജുവിനോട് തുറന്നുപയാനുള്ള സാഹചര്യത്തിനായ് ദീപ ദിവസങ്ങളോളം കാത്തിരുന്നു.
സൂര്യൻ പ്രണയശോണിമയണിഞ്ഞ സന്ധ്യയിൽ തുളസിത്തറയിലെ ചിരാതിൽ തിരിയിട്ട് എണ്ണയൊഴിച്ചുകത്തിച്ച് പ്രാർത്ഥിക്കുമ്പോഴാണ് ദീപയുടെ ഫോൺ ബെല്ലടിക്കുന്നത്.
ചിരാതിലെ കത്തിയെരിയുന്നതിരി മോതിരവിരൽകൊണ്ടു അൽപ്പം നീക്കിവച്ചിട്ട് അവൾ അകത്തേക്ക് ഓടിക്കയറി ഫോണെടുത്തുനോക്കി
“അജു…”
ആർദ്രമായ അവളുടെ ചുണ്ടുകൾ ചലിച്ചു.
“ഹായ് ദീപാ… എവിട്യാ..?”
“ഞാൻ വീട്ടിൽ, എന്തേ..?”
ഫോണുമായി അവൾ മുറ്റത്തേക്കിറങ്ങി.
“എടി പെണ്ണേ….. ഈയിടെയായി നിന്റെ ഫോൺവിളി അൽപ്പം കൂടുന്നുണ്ട്…നോക്കീം കണ്ടൊക്കെ നിന്നാ നന്ന്..”
മുറ്റത്തേക്കിറങ്ങി നിൽക്കുന്ന ദീപയെ കണ്ട് ‘അമ്മ അടുക്കളയിലെ ജാലകത്തിലൂടെ വിളിച്ചുപറഞ്ഞു.
“എന്നെ സൂക്ഷിക്കാൻ എനിക്കറിയാമ്മേ…
ഇത് ദീപയാണ്,