എല്ലാവരും നിരന്നിരിക്കുന്ന വരാന്തയിൽ അൻവറും രാഹുലും കൈ കഴുകി ഇരുന്നു ,,
അൻവർ ശ്രേദ്ധിച്ചു തനിക്ക് വിളമ്പിയ ചോറും കറിയും പഴകിയതാണ് .. അടുത്തിരിക്കുന്നവരുടെ ഭക്ഷണം ഇന്നത്തേതും.
രാഹുൽ അൻവറിന്റെ പ്ലെയ്റ്റിലേക്കും മുഖത്തേക്കും നോക്കി ,
എന്താ ഡാ… അവന്റെ മുഖത്തേക്ക് നോക്കി ഇരിക്കുന്നത് വേണെങ്കിൽ തിന്നിട്ട് എണീറ്റ് പോടാ ,,,
സൂപ്രണ്ട് രാഹുലിനോട് തട്ടി കയറി ..
അൻവറിന് ഭക്ഷണം തിന്നാൻ പോയിട്ട് ആ പ്ലെയ്റ്റിലേക്ക് കൈ വെക്കാൻ പോലും അറച്ചു അതിൽ നിന്നും പുളിച്ചമണവും വരുന്നുണ്ടായിരുന്നു ….,,
നിനക്കെന്താ ഡാ ഇനി ഫൈവ്സ്റ്റാർ ഫുഡ് ഇറക്കു മതി ചെയ്യണോ കുറെ നേരമായലോ ചോറും നോക്കി ഇരിക്കുന്നു ,,
തിന്നെടാ അതും പറഞ്ഞു കൊണ്ട് സൂപ്രണ്ട്
അൻവറിന്റെ നെഞ്ചിലേക്ക് ചവിട്ടിയതും ഒന്നിച്ചായിരുന്നു ,,
സാർ… എന്നെ ചവിട്ടാൻ ഉഴിഞ്ഞിട്ടതല്ലെ
പക്ഷെ അന്നത്തിന് മുകളിൽ കാല് ഉയർത്തിയത് വേണ്ടായിരുന്നു സാർ ,,, അൻവർ പറഞ്ഞു
കേട്ടാൽ അറയ്ക്കുന്ന തെറിയോടെ സൂപ്രണ്ട് അൻവറിനെ വലിച്ചു മുറ്റത്തിട്ടു ,
പിന്നെ അരയിൽ ഇരുന്ന ബെൽറ്റ് ഊരി സൂപ്രണ്ട് അൻവറിനെ തലങ്ങും വിലങ്ങും തല്ലി ,,
ചില പൊലീസുകാർ ഈ സൂപ്രണ്ടിന് ഇവനോട്
എന്താ ഇത്ര കലിയെന്ന് ചിന്തിക്കുമ്പോൾ ,
രാഹുൽ ഭക്ഷണം കഴിക്കാൻ പോലും മറന്ന്
മുറ്റത്തു പിടയുന്ന അനുവിൽ ആയിരുന്നു ശ്രേദ്ധ,,
നിശ്ശബ്ദമായി പെയ്ത മഴ എപ്പോയോ ശക്തമായി പെയ്തു ഒരു ഇടിമിന്നൽ ആരവത്തോടെ .
ഇവനെ കൊണ്ട് പോയി ആ ഇരുട്ടറ സെല്ലിൽ കൊണ്ട് ഇടടോ ,,
സൂപ്രണ്ടിന്റെ ഉത്തരവ് കേട്ട ഉടൻ പോലീസുക്കാർ
അൻവറിനെ വലിച്ചിഴച്ച്
ഇരുട്ടറയിലേക്ക് നടന്നു ,,,,
ശ്വാസം പോലും വിടാൻ മറന്ന് രാഹുൽ അത് നോക്കി ഇരുന്നു ,,,
ഇരുൾ പടരുന്നത് തന്റെ ഉള്ളിലാണ് എന്ന് തോന്നി രാഹുലിന് …
ഭായ്.. ആ ഇരുട്ടറയിൽ തനിച്ച്…
ഒരു കാരണവും ഇല്ലാതെ ചവിട്ടിയപ്പോ
എന്തിനാ. തന്നെ ചവിട്ടിയത് എന്നല്ലല്ലോ ഭായ് ചോദിച്ചത് ,,
ഭക്ഷണത്തിന് മുകളിൽ കാല് ഉയർത്തിയത് തെറ്റാണ് എന്നല്ലെ ,,
അതിനല്ലെ അയാളിങ്ങനെ ക്രൂരമായി പെരുമാറിയത് ,,
എന്തായിരിക്കും സൂപ്രണ്ടിന് ഇത്രയും വൈരാഗ്യം ഭായിയോട് ..
ഇനി ഈ സൂപ്രണ്ട് ഹംനയുടെ ബന്ധുവോ മറ്റോ ആണോ ??…
അതിന് വഴി ഇല്ല
സൂപ്രണ്ട് കൃസ്ത്യാനി ആണ്
രാഹുൽ ഓർത്തു ….
ഭായി പറഞ്ഞ കഥ മുഴുവനായി കേൾക്കാൻ കഴിഞ്ഞില്ല ,,
കേട്ടെടുത്തോളം ഭായിക്ക് ഒരിക്കലും ഹംനയെ കൊല്ലാൻ പോയിട്ട് ഒന്ന് വേദനിപ്പിക്കാൻ പോലും പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല ..!
ദൈവമേ… ഒന്നെങ്കിൽ ഭായ് വലിയൊരു സത്യം മറച്ചു വെക്കുന്നു ..
ഇല്ലെങ്കിൽ ഹംന എവിടെയോ ജീവിച്ചിരിപ്പുണ്ട് ..
ജീവനോടെ ഉണ്ടാവുമോ ???
എന്ത് കൊണ്ട് ജീവനോടെ ഉണ്ടായികൂടാ ?..
മൃതശരീരം കിട്ടിയിട്ടില്ല
കൊന്നതിന് സാക്ഷികൾ ഇല്ല..
ആകെ ഉള്ളത് ഫ്ളാറ്റിലെ സിസി ടിവിയിൽ പതിഞ്ഞ
പരിഭ്രമം നിറഞ്ഞ മുഖത്തോടെ ഹംനയെയും തോളിൽ ഇട്ട് കൊണ്ട് പോവുന്നതാണ് ..,,