ഫോൺ വിളികളിലൂടെയും ,വീഡിയോ കോളിങിലൂടെയും ആദ്യരാത്രി ഇനി ഒന്നും പറയാൻ ബാക്കി ഇല്ലാത്ത വിധം സംസാരിച്ചും,,,മനസ്സ് കൊണ്ട് പരസ്പരം അടുത്തിരുന്നു ഞങ്ങൾ,
കാര്യങ്ങൾ എല്ലാം ബാബുവിനെ ഏല്പിച്ചു കല്യാണത്തിന് ആയി ഞാൻ നാട്ടിലേക്കു യാത്രക്ക് ഒരുങ്ങി,, റൂമിൽ അവൻ തനിച്ചായ കാരണം നാട്ടിൽ ഉള്ള അവന്റെ ഭാര്യയെ അവൻ പ്രവാസ ലോകത്തേക്ക് കൊണ്ട് വന്നു,
നാട്ടിൽ എത്തിയ ഞാൻ കല്യാണം എല്ലാം കഴിഞ്ഞു , വിരുന്നുകൾ എല്ലാം കഴിഞ്ഞു ,,എല്ലാ കുടുംബക്കാരെയും കണ്ടു ചടങ്ങുകൾ എല്ലാം തീർത്തു,
വിവാഹ ജീവിതവും പ്രവാസ ജീവിതവും സന്തോഷത്തിൽ,,, ഏതൊരു ആണും സ്വപ്നം കാണും വിധം സ്വപ്നതുല്യമായ ജീവിതം, എല്ലാടത്തും സന്തോഷം,
ആഗ്രഹിച്ചു കൈ നീട്ടിയവന് കൈ നിറച്ചു കൊടുക്കുന്ന ദുബായ്യോട് എനിക്ക് എന്നും പ്രണയം ആയിരുന്നു, അത് കൊണ്ട് തന്നെ ഹണിമൂൺ യാത്ര വേറെ എവിടേക്കും ഞാൻ ചിന്തിച്ചില്ല, എന്റെ പ്രിയ സഖിയും ആയി ദുബൈക്ക് ഞങ്ങൾ യാത്രക്ക് ഒരുങ്ങി,
ഞാൻ വരുന്ന കാര്യം ഞാൻ ബാബുവിനെ അറിയിച്ചു, എനിക്ക് ആയി അവൻ പുതിയ ഒരു റൂം തന്നെ കണ്ടെത്തി,അവിടേക്കു വേണ്ടത് എല്ലാം നല്ലപോലെ അവർ ഒരുക്കി,
നാട്ടുകാരോടും വീട്ടുകാരോടും യാത്ര പറഞ്ഞു ഞങ്ങൾ വിമാനം കയറി എന്റെ പ്രണയ നഗരിയിൽ വന്നു ഇറങ്ങി, അവിടെ ഞങ്ങളെ കാത്തു ബാബുവും അവന്റെ ഭാര്യയും ഉണ്ടായി,
അവർക്കു ഒപ്പം ബാബു ഞങ്ങൾക്ക് വേണ്ടി ഒരുക്കിയ റൂമിൽ പോയി,എന്റെ കാർ ന്റെ കീ തന്നു കൊണ്ട് പറഞ്ഞു, കാർ പാർക്കിങ്ങിൽ ഉണ്ട്, നല്ല പോലെ വിശ്രമിച്ചു രാത്രി ഡിന്നർ നു റൂമിൽ വരണേ എന്നു ഓർമ്മ പെടുത്തി അവർ ഇറങ്ങി
കൂട്ടത്തിൽ ചിരിച്ചു കൊണ്ട് അവരുടെ വക ഒരു ഓൾ ദി ബെസ്ററ് ബ്രോ എന്നും കൂടി പറഞ്ഞു ,,
അവർ ഇറങ്ങി,,,,
യാത്ര ചെയ്ത ഷീണം കൊണ്ട് ഒന്ന് ഫ്രഷ് ആയി ഞാനും എന്റെ ഭാര്യയും AC യുടെ തണുപ്പിൽ മൂടി പുതച്ചു കിടന്നു,,,,