ഈ ജന്മം ഒരു കല്യാണം കുടുംബ ജീവിതം ഒന്നും വേണ്ടാന്ന് വച്ചതാണ് ഞാൻ .ജീവിതാനുഭവങ്ങൾ എന്നെകൊണ്ട് എടുപ്പിച്ച തീരുമാനമാണ് .സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്ന കുറെ അധികം ജീവിതങ്ങളുണ്ട് ഒരുനേരത്തെ ഭക്ഷണത്തിന് വകയില്ലാത്തവർ .മക്കൾക്ക് വേണ്ടാതെ സ്നേഹം നിഷേധിച്ചു തെരുവിലേക്ക് വലിച്ചെറിയപെട്ടവർ .വീടില്ലാത്തവർ അങ്ങനെ നിരവധി ജീവിതങ്ങൾ .അവർക്കൊരാശ്രയം നൽകാൻ അവരോടൊപ്പം കഴിയാൻ ഞാൻ ആഗ്രഹിച്ചിരുന്നു .ഇക്കയെ കണ്ടതോടെ ഈ സ്നേഹം അനുഭവിച്ചതോടെ ഇക്കയോടൊപ്പമുള്ള ജീവിതം ഞാൻ ആഗ്രഹിക്കുന്നു .ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല വ്യക്തിയാണ് ഇക്ക ഇന്നും മരിക്കാത്ത മനുഷ്യത്വമുള്ള മനസ്സിന്റെ ഉടമ .സ്നേഹിക്കാൻ മാത്രമേ ഇക്കാക്ക് അറിയൂ .ഇക്കയുടെ വ്യക്തിത്വമാണ് എനിക്കേറ്റവും ഇഷ്ടം .സൗന്ധര്യമോ പണമോ ഞാൻ ആഗ്രഹിച്ചിട്ടില്ല മനസ്സിന്റെ നന്മ അതുമാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളു .ഒരുപാടു പണം ഇക്കയുടെ കയ്യിലുണ്ട് എന്ന് എനിക്കറിയാം അതിനോടൊന്നും എനിക്ക് താല്പര്യവുമില്ല .ഇക്കയോടൊപ്പം ജീവിക്കാൻ എനിക്ക് ഇഷ്ടമാണ് ചിലപ്പോൾ ഞാൻ പറയുന്നത് കേൾക്കുമ്പോൾ ഇക്ക എന്നെ വേണ്ടാന്ന് വച്ചേക്കാം എന്നാലും സാരമില്ല .കുമിഞ്ഞു കൂടുന്ന പണം ബാങ്കിൽ നിക്ഷേപിച്ചു വസ്തുക്കൾ വാങ്ങിക്കൂട്ടി ആഡംബര ജീവിതം നയിച്ച് …ആ ജീവിതത്തോട് എനിക്കെന്തോ അല്പം പോലും താല്പര്യമില്ല .പടച്ചവൻ തരുന്ന സമ്പാദ്യം അതിന്റെ ഒരുപങ്ക് ആരോരുമില്ലാത്തവർക്കു കഷ്ടത അനുഭവിക്കുന്നവർക്ക് നൽകിക്കൂടെ .ഏറ്റവും വലിയ സന്തോഷം നമുക്ക് ലഭിക്കുന്നത് അതിൽനിന്നാണ് .ഞാൻ പറയുന്നത് ഇക്കാക്ക് ഉൾക്കൊള്ളാനാവുമോ എന്ന് എനിക്കറിയില്ല എന്റെ ആഗ്രഹമാണ് ..
എന്നെ ഒരുപാടു ചിന്തിപ്പിച്ച കാര്യമാണ് അവൾ പറഞ്ഞത് .ശരിയാണ് ഇക്ക സർജറി കഴിഞ്ഞു ജീവിതത്തിലേക്ക് തിരിച്ചു വരുന്നു എന്ന് കേട്ടപ്പോൾ അതനുഭവിച്ചപ്പോൾ ലഭിച്ച അത്രയും സന്തോഷം ജീവിതത്തിൽ അത് വരെ ഞാൻ അനുഭവിച്ചിട്ടില്ല .വലിയ വീട് വച്ചപ്പോൾ കിട്ടാത്ത വസ്തുക്കൾ വാങ്ങിയപ്പോൾ കിട്ടാത്ത പറഞ്ഞറിയിക്കാൻ കഴിയാത്ത മനസുഖം ആത്മസംതൃപ്തി എല്ലാം ലഭിച്ചത് ഇതിൽ നിന്നുമാണ് .ജീവിതത്തിലെ ലക്ഷ്യം ജീവിതത്തതിന്റെ അർഥം എല്ലാം ഞാൻ മനസ്സിലാക്കുകയായിരുന്നു .ഒരുകയ്യുതാങ്ങു ആഗ്രഹിക്കുന്ന നിരവധിപേർ നമുക്ക് ചുറ്റും ഉണ്ടാവും .എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞാൽ അതൊരു വലിയ കാര്യമായിരിക്കും ഒരിക്കൽ ഇക്കയുടെ വലിയ മനസ്സുകൊണ്ടാണ് ഞാൻ പട്ടിണിയിൽ നിന്നും സൗഭാഗ്യത്തിന്റെ നിലയിലേക്ക് ഉയർത്തപ്പെട്ടത് .പണവും സൗഭാഗ്യങ്ങളും എന്നിൽ വന്നുചേർന്നപ്പോൾ ഞാൻ എന്നെ മറന്നു വന്ന വഴികൾ മറന്നു .ഞാനും സഹായത്തിന്റെ ചുവടുപിടിച്ചാണ് വളർന്നതെന്ന സത്യം മറന്നു .മറ്റുള്ളവരെ സഹായിക്കണം എന്ന ചിന്ത മാത്രം എന്നിൽ വളർന്നില്ല .എന്തുണ്ടായിട്ടെന്താ ജീവിതത്തിൽ ഏറ്റവും വലുത് വ്യക്തിത്വമാണ് .അവനവന്റെ വ്യക്തിത്വം .സമ്പന്നർ എന്നും സമ്പന്നരാണ് ദരിദ്രർ എന്നും ദരിദ്രരും .തന്റേതായ വ്യക്തിത്വം കൊണ്ട് മോൾ സമ്പന്നയും അതില്ലാത്ത ഞാൻ അവൾക്കുമുന്നിൽ ദരിദ്രനും.
മോളെ ഞാനൊരു കാര്യം പറയട്ടെ എന്റെ ഒരു ആഗ്രഹമാണ് .ഒരിക്കൽ നമ്മുടെ നാട്ടിൽ ഇക്ക പണം വാരിയെറിഞ്ഞു പ്രശംസ പിടിച്ചുപറ്റി .കൂടെനിൽക്കാൻ നാട് മുഴുവൻ ഉണ്ടായിരുന്നു .വെറുതെ ലഭിക്കുന്ന ഇക്കയുടെ പണം മോഹിച്ചാണ് മിക്കവാറും ആളുകൾ ഇക്കയുടെ സില്ബന്ധികൾ ആയതു തന്നെ .ഇക്ക തകർന്നപ്പോൾ ആരും ഉണ്ടായില്ല .കൂടെ നിന്ന് ആശ്വസിപ്പിക്കാൻ പോലും ആരും ഇല്ലായിരുന്നു .പണം കൊണ്ട് ഇക്ക നേടിയ സ്ഥാനമാനങ്ങൾ സ്നേഹം പ്രശംസ എല്ലാം പണം ഇല്ലാതായതോടുകൂടി നഷ്ടമായി അന്ന് പ്രസംശിച്ചവർ പലരും പിന്നീട് പരിഹസിച്ചു .ഇക്കയുടെ ആഗ്രഹമായിരുന്നു നാട്ടിൽ അറിയപ്പെടുന്ന ആളുകൾ മതിക്കുന്ന വ്യക്തിയാകണം എന്നത് .