“കീർത്തി ഞാനാ തെറ്റുകാരൻ വെറും ഒരു വാക്കിന്റെ പുറത്ത് ഇല്ലാതെ ആയതല്ല എന്റെ ജീവിതം ചില സാഹചര്യങ്ങൾ എന്നെ സത്യങ്ങൾ തുറന്നു പറയുന്നതിൽ നിന്നും പിന്തിരിപ്പിച്ചു, ഇപ്പോഴും എനിക്ക് അതു പറയാൻ ഉള്ള ധൈര്യം ഇല്ല പക്ഷെ എന്റെ നിരപരാധിത്യം തെളിയിക്കാൻ ഉള്ള ഒരു തെളിവ് ഇന്ന് എന്റെ പക്കൽ ഉണ്ട് “
ഞാൻ പറഞ്ഞു.
,കീർത്തി അതു എന്താണെന്നു അറിയാനായി ഈറനായ കണ്ണുകളോടെ എന്റെ മുഖത്തേക്ക് നോക്കി,
ഞാൻ കൊണ്ടു വന്നിരുന്ന സെലിന്റെ ഡയറി കീർത്തിയുടെ കൈയിലേക്ക് നീട്ടി.
അവൾ അതു വാങ്ങിച്ചിട്ട് എന്റെ മുഖത്തേക്ക് നോക്കി.
“ഇതു എനിക്ക് ഇന്നലെ ആണു കിട്ടിയത്, എന്റെ അനിയത്തി കുട്ടിയുടെ ഡയറി ആണു അതു. “
,ഞാൻ പറഞ്ഞു.
“സെലിന്റെയോ “
അവൾ വിശ്വാസം വരാത്ത മട്ടിൽ എന്റെ മുഖത്തു നോക്കി.
“അതെ കീർത്തി, ഇതു സെലിന്റ ഡയറി ആണു, എനിക്ക് അറിയില്ലായിരുന്നു ഈ ഡയറി എന്റെൽ ഉള്ള കാര്യം, ഇന്നലെ ഞാൻ പഴയ ബാഗ് പരിശോധിച്ചപ്പോൾ കിട്ടിയത് ആണു ഇതു, സെലിൻ മരിക്കുന്നതിന് തലേന്ന് ഗസ്റ്റ് ഹൌസിൽ ഇരിക്കുമ്പോൾ ആണു അവൾ ലാസ്റ്റ് ഇതിൽ എഴുതിയതു അന്ന് നടന്ന എല്ലാകാര്യവും ഇതിൽ ഉണ്ട്, അന്നവൾ മറന്നു പോയതാണോ അവൾ മനഃപൂർവം എന്റെ ബുക്കുകൾക്കിടയിൽ മറന്നു വെച്ചതു ആണോ എന്നറിയില്ല, എങ്ങനെയോ എന്റെ ബാഗിൽ ഇതു എത്തി പെട്ടു, “