ഇതൊക്കെ കണ്ടു ആ കാന്താരി നില്കുന്നുണ്ടായിരുന്നു. നേരത്തെ ഉള്ള ചമ്മൽ അവളുടെ മുഖത്തു ഇപ്പോഴും കാണാം ആയിരുന്നു.
“ജിനി “
ഞാൻ അവളെ അടുത്ത് വിളിച്ചു.
അവൾ എന്റെ അടുത്തേക്ക് വന്നു.
“മോൾക്ക് എന്നെ മനസ്സിലായോ “
“ഉം, അപ്പച്ചൻ പറഞ്ഞു “
അവൾ തല ആട്ടികൊണ്ട് പറഞ്ഞു.
അങ്ങനെ കുറച്ചു നേരം ഞങ്ങൾ വർത്താനം ഒക്കെ പറഞ്ഞു ഇരുന്നു. അപ്പോഴേക്കും ജെസ്സി ഭക്ഷണം കഴിക്കാനായി വിളിച്ചു. അവരോടൊപ്പം ഞാനും കഴിച്ചു.
അങ്ങനെ ഭക്ഷണം ഒക്കെ കഴിച്ചു ഞങ്ങൾ എല്ലാവരും വർത്താനം ഒക്കെ പറഞ്ഞു ഇരിക്കുക ആയിരുന്നു. അപ്പോഴാണ് ഞാൻ അതു ഓർത്തതു വീട്ടിലേക്കും കീർത്തിയോടും ഈ കാര്യങ്ങൾ ഒക്കെ പറയണ്ടേ എന്നു. ഞാൻ അപ്പൊ തന്നെ വീട്ടിലേക്കും പിന്നെ കീർത്തിയെയും ഫോൺ ചെയ്തു എല്ലാം പറഞ്ഞു. ലെച്ചു അമ്മയും ആയി സംസാരിച്ചതോടെ അമ്മയ്ക്കും സന്തോഷം ആയി.
പിന്നിട് ഞാൻ ഇപ്പോൾ വരാം എന്നു പറഞ്ഞു അവിടെ നിന്നും ഇറങ്ങി.
ഞാൻ വന്ന അതെ ടാക്സി കാറിൽ
ഞാൻ താമസിച്ചിരുന്ന ലോഡ്ജിലേക്ക് പോയി. പിന്നെ ആ റൂം ഒക്കെ വെക്കെറ്റ് ചെയ്തു. തിരിച്ചു നാട്ടിലേക്ക് ഫ്ലൈറ്റിൽ ടിക്കറ്റ് ആവേലബിൾ കണ്ടത് കൊണ്ട് ഞാൻ ഫ്‌ളൈറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്തു. അതു കഴിഞ്ഞു ഞാൻ തിരിച്ചു അപ്പച്ചന്റെ കോർട്ടേഴ്സിൽ എത്തി. പിന്നിട് ഞാൻ അവരെ എല്ലാവരെയും കൊണ്ട് ടൗണിൽ ഒക്കെ കറങ്ങി എല്ലാവർക്കും ഡ്രെസും ഒക്കെ എടുത്തു കൊടുത്തു ജെസ്സിയും ജിനിയും എന്നോട് നല്ല കൂട്ടായി അങ്ങനെ ഞങ്ങൾ ഷോപ്പിംഗ് ഓക്കേ കഴിഞ്ഞു രാത്രി ആയി കോർട്ടേസിൽ എത്തിയപ്പോൾ . പിറ്റേന്ന് വെളുപ്പിന് ആയിരുന്നു ഫ്ലൈറ്റ്.