ആ സുഗലഹരിയിൽ മതി മറന്നിരുന്ന ഞങ്ങൾ ആ ശബ്ദം കേട്ടപ്പോൾ ഞെട്ടി. പെട്ടന്ന് തന്നെ ഞങ്ങൾ അടർന്നു മാറി.
എന്നിട്ട് ആ ശബ്ദം കേട്ട ഭാഗത്തേക്ക് ഞങ്ങൾ നോക്കി.
വാതിലകലിൽ ചമ്മിയ മുഖവും ആയി ഒരു പെൺകുട്ടി നില്കുന്നു.
“സോറി “
അവൾ അതും പറഞ്ഞു അവിടെനിന്നും ഓടി പോയി.
“ശ്ശേ , നാണക്കേട് ആയി “
ലെച്ചു പറഞ്ഞു.
“അതാരാ ?”
ഞാൻ ചോദിച്ചു.
“അതു ജിനി, അപ്പച്ചന്റെ ഇളയ കുട്ടി “
ലെച്ചു പറഞ്ഞു.
കുറച്ചു നേരം ഞങ്ങൾ അവിടെ ഇരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ ഞാനും അവളും കൂടി മുറിക്കു പുറത്തേക്കു വന്നു . ഞങ്ങൾ ഹാളിലേക്ക് ചെന്നു അവിടെ അപ്പച്ചൻ കസേരയിൽ ഇരിക്കുന്നുണ്ട് ജെസ്സി യെ കണ്ടില്ല. ജിനി അവിടെ ഇരുന്നു ടീവി കാണുന്നു. ഞങ്ങളെ കണ്ടപ്പോൾ ജിനി ടീവി കാണാൽ മതിയാക്കി ഞങ്ങളുടെ അടുത്തേക്ക് വന്നു.
“എന്താ അജി അവളുടെ പിണക്കം ഒക്കെ മാറിയോ, “
ഞങ്ങളെ കണ്ടപ്പോൾ അപ്പച്ചൻ ചോദിച്ചു.
“ഉം കുറച്ചു മാറി”
ഞാൻ പറഞ്ഞു .
അതു കേട്ടപ്പോൾ ലെച്ചു നാണിച്ചു തലതാഴ്ത്തി,
“അപ്പച്ച ഞാൻ ഇവളെ കൊണ്ടോയിക്കോട്ടെ “
ഞാൻ അപ്പച്ചന്റെ അനുവാദം കിട്ടാനായി ചോദിച്ചു.
“,നിന്റെ പെണ്ണിനെ കൊണ്ടോകാൻ എന്റെ അനുവാദം എന്തിനാ, നിനക്ക് വേണ്ടി ഇത്രയും നാൾ ആ പാവം കാത്തിരിക്കുക ആയിരുന്നു, ഇനിയെങ്കിലും അതിനൊരു നല്ല ജീവിതം ഉണ്ടാകട്ടെ , നീ ധൈര്യം ആയി കൊണ്ടുപോക്കോ എന്റെ മോളെ”
അപ്പച്ചൻ എന്റെ അടുത്ത് വന്നു പറഞ്ഞു.
ഞാൻ അതിനു നന്ദി ആയി അപ്പച്ചന്റെ കാൽ തൊട്ടു വന്ദിച്ചു. കൂടെ ലെച്ചുവും.