“അതൊക്കെ എനിക്ക് അറിയാം , ഏട്ടനും ലെച്ചു ചേച്ചിയും ആയിട്ടുള്ള പ്രണയവും,നിങ്ങൾ തമ്മിലുള്ള കല്യാണം നടക്കാൻ കുറച്ചുനാൾ ഉള്ളപ്പോൾ ജോൺ അച്ചായന്റെ മകൾ മരിക്കുന്നതും അതിന്റെ പേരിൽ ഏട്ടനെ തെറ്റുകാരൻ ആക്കിയതും പിന്നിട് ഏട്ടൻ നാടുവിട്ടതും എല്ലാം ഞാൻ അറിഞ്ഞു. “
“നീ എങ്ങനെ.. ?”
“എനിക്ക് ആദ്യം ഏട്ടനെ കുറിച്ച് അധികം ഒന്നും അറിയില്ലായിരുന്നു നാടു വിട്ടു പോയിട്ടുണ്ട് എന്നും അമലേട്ടന്റെ വീടിനടുത്തുള്ള ബന്ധുവിന്റെ മകൻ ആണെന്ന് മാത്രം അറിയാം ഫോട്ടോസ് കണ്ടിരുന്നു എങ്കിലും ഞാൻ അത്രക്കും ശ്രദ്ധിച്ചിരുന്നില്ല. അങ്ങനെ ഏട്ടൻ ഫ്ലാറ്റിൽ വന്ന രാത്രിയാണു സ്വപ്നേച്ചി എന്നോട് ഏട്ടന്റെ ജീവിതതിനെ കുറിച്ച് പറഞ്ഞു തന്നത്, “
അവൾ പറഞ്ഞു നിർത്തി.