കീർത്തി ഇപ്പോൾ ഷാർജയിൽ ആണ് ഉള്ളത്.
“ഓൾ ദി ബെസ്റ്റ് “
കുറച്ചു കഴിഞ്ഞപ്പോൾ കീർത്തിയുടെ റിപ്ലൈ വന്നു. പിന്നെ കുറച്ചു സന്തോഷത്തിന്റെ സ്മൈലിയും
അങ്ങനെ ടാക്സി ആ സ്ഥലത്തു എത്തി ചേർന്നു . അതൊരു പേരുകേട്ട ഒരു കമ്പനിയുടെ സ്റ്റാഫ് കോർട്ടെർസ് ആയിരുന്നു.
എന്നെ അവിടെ ഇറക്കിയിട്ട് ടാക്സി ഒരു തണലത്തേക്ക് ഒതുക്കി ഇട്ടു ആ ഡ്രൈവർ. അയാൾ അവിടെ കാത്ത് നിൽകാം എന്നു പറഞ്ഞു .
ഞാൻ ആ കോർട്ടെർസിന്റെ ഉള്ളിലേക്ക് കടന്ന് ചെന്നു. അധികം ആളുകളെ ഒന്നും അവിടെ കണ്ടില്ല ഉച്ച നേരം ആയതിനാൽ എല്ലാവരും ഭക്ഷണം കഴിക്കുന്ന തിരക്കിൽ ആയിരിക്കും എന്നു തോന്നുന്നു ,
ഓരോ ചെറിയ ചെറിയ വീടുകൾ ആയിരുന്നു അവിടെ, ഓരോ വീടിനും ഓരോരോ നമ്പറുകൾ. എന്റെ കൈയിൽ ഉള്ള കടലാസ്സിലേ നമ്പർ അവിടെ എവിടെ എങ്കിലും കാണുന്നുണ്ടോ എന്ന് ഞാൻ വിഷിച്ചു കൊണ്ട് മുൻപോട്ടു നടന്നു അവസാനം എന്റെ കൈയിലെ അഡ്ഡ്രസും ഒരു വീടിന്റെ അഡ്ഡ്രസും തമ്മിൽ നല്ല പൊരുത്തം തോന്നി. ഞാൻ ആ വീടിന്റെ മുൻപിലേക്ക് നടന്നു അടുത്തു. അവിടെ പുറത്ത് ആരെയും കാണാൻ സാധിച്ചില്ല.
ഞാൻ അവിടെ കണ്ട ബെൽസ്വിച്ചിൽ പതിയെ കൈകൊണ്ടു അമർത്തിയിട്ട് ഞാൻ ആ വാതിലിനു മുൻപിൽ കാത്ത് നിന്നു.
കുറച്ചു നേരം ആയിട്ടും വാതിൽ തുറക്കാതെ ആയപ്പോൾ ഞാൻ ഒന്നുകൂടി ആ ബെല്ലിൽ അമർത്തി ഞെക്കി അപ്പോഴാണ് അകത്തു നിന്നും ബെല്ലിന്റെ സൗണ്ട് കേൾക്കുന്നത്,
“അപ്പൊ ഞാൻ നേരത്തെ അമർത്തിയപ്പോ ബെൽ വർക്ക് ചെയ്തില്ലായിരുന്നോ “
ഞാൻ അങ്ങനെ ആലോചിച്ചു കൊണ്ട് അവിടെ ഉള്ള ചെടിച്ചട്ടികളിൽ കണ്ണ് പായിച്ചു, പലനിരത്തിൽ ഉള്ള പൂവുകൾ, നല്ല ഭംഗിയിൽ നിൽക്കുന്നു.