വാതിൽ തുറന്നു ലെച്ചുനു വിളിച്ചുകൊണ്ടു അകത്തേക്ക് കയറി.
ലെച്ചു കസേരയിൽ ഇരുന്നുകൊണ്ട് മേശയിൽ തല വെച്ച് കിടക്കുന്നത് കണ്ടു ഞാൻ അവളുടെ അടുത്ത് ചെന്നു.
അവിടെ കണ്ട കാഴ്ചാ എന്നെ നടുക്കി.
കൈയിലെ ഞെരമ്പു മുറിച്ചവൾ അബോധവസ്ഥയിൽ കിടക്കുക ആയിരുന്നു. മേശയിൽ നിറയെ രക്തം. “
ചേച്ചി പറഞ്ഞു നിർത്തി ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
“ചേച്ചി അവൾ എന്റെ ലെച്ചു “
ചേച്ചി പറഞ്ഞു നിർത്തിയപ്പോൾ, ഞാൻ ചോദിച്ചു എന്റെ വായിൽ നിന്നും മുഴുവൻ വാക്കുകൾ പുറത്തേക്കു വന്നില്ല.
“അതെ അവൾ ആത്മഹത്യാ ക്കു ശ്രമിച്ചു “
അതു കേട്ടപ്പോൾ ,ഞാൻ ആകെ തളർന്നു പോയി,
“എന്റെ ലെച്ചു അവൾ ”
എന്റെ ഞരമ്പുകൾ തളർന്നു എനിക്ക് നില്കാൻ പറ്റാതെ ആയി
ഞാൻ അടുത്ത് കണ്ട അരഭിത്തിയിൽ ഇരുന്നു എന്റെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു. എന്നെ ആശ്വസിപ്പിക്കാൻ എന്നോണം കീർത്തി എന്റെ കൂടെ ഇരുന്നു.
“അജി മോനെ. നീ പേടിക്കണ പോലെ ഒന്നും ഉണ്ടായില്ല , അവളെ വേഗം തന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ സാധിച്ചത് കൊണ്ട് ജീവൻ തിരിച്ചു കിട്ടി “
ജോളി ചേച്ചി എന്റെ അടുത്ത് വന്നിരുന്നു കൊണ്ട് പറഞ്ഞു.
“അപ്പൊ അവളവിടെ ചേച്ചി, എനിക്ക് അവളെ കാണണം “
ഞാൻ നിറമിഴികളോടെ ചേച്ചിയോട് ചോദിച്ചു.