“അപ്പോ അവൾ എവിടെ കീർത്തി? ”
ഞാൻ ചോദിച്ചപ്പോൾ കീർത്തി ജോളി ചേച്ചിയുടെ മുഖത്തേക്ക് നോക്കി,
“അജി ലെച്ചു ഇപ്പോൾ ഇവിടെ ഇല്ല “
അത്രേം നേരം മിണ്ടാതെ ഇരുന്ന ചേച്ചി പറഞ്ഞു.
“പിന്നെ എവിടെ ആണ് അവൾ ?”
ഞാൻ ചോദിച്ചു,
ജോളി ചേച്ചി പഴയ കാര്യങ്ങൾ പറയാൻ തുടങ്ങി..
“അജി, നീ കത്ത് എഴുതി വെച്ച് ഇവിടുന്നു പോയതിനു ശേഷം ലെച്ചു ആകെ മാറി പോയി, അവളുടെ കളിചിരിയും പ്രസരിപ്പും ഒന്നും പിന്നിട് ഞങ്ങൾ ആരും കണ്ടില്ല,
അവൾ പിന്നെ ആരോടും സംസാരിക്കുക പോലും ഉണ്ടായിരുന്നില്ല എപ്പോഴും ആലോചനയിൽ മുഴുകി നിൽക്കുന്നത് കാണാം,അങ്ങനെ മാസങ്ങൾ കടന്നു പോയി കൊണ്ടിരുന്നു അപ്പോഴാണ് സത്യ വരുന്നതും സെലിന്റെ മരണത്തിനു ഉത്തരവാദി നീയല്ല എന്നു അറിയുന്നതും, പിന്നെ അച്ചായൻ നിന്റെ വിട്ടിൽ അനേഷിച്ചപ്പോൾ നിന്നെ കാണാനില്ല എന്നു അറിഞ്ഞതും എല്ലാം കൂടി ആയപ്പോൾ ലെച്ചു ആകെ തളർന്നു പോയി,അവൾ പിന്നെ അവളുടെ മുറി വിട്ടു പുറത്തേക്കു ഇറങ്ങാതെ ആയി , എന്തൊക്കെ ആലോചിച്ചു കൊണ്ട് ജനനിലൂടെ പുറത്തേക്കും നോക്കി ഇരിക്കുനത് കാണാം,
“ഏട്ടൻ വരും,.. ലെച്ചുനെ കൊണ്ടോവാൻ, “
എന്തെങ്കിലും ചോദിച്ചാൽ ഇതായിരുന്നു മറുപടി. ഇങ്ങനെ പിറുപിറുത്ത് കൊണ്ടിരിക്കും പിന്നെ കരച്ചിലും അതു മാത്രം ആയിരുന്നു പിന്നിട് ഉള്ള അവളുടെ ജീവിതം, ഇതൊക്കെ കണ്ട് ഞങ്ങൾക്ക് ആർക്കും സഹിക്കാൻ പറ്റിയില്ല, ഇത് മൂന്നോട്ട് പോയാൽ അവൾ മുഴു ഭ്രാന്തി ആകാൻ അധിക സമയം വേണ്ട എന്നു മനസിലാക്കിയ ഞങ്ങൾ അവളെ ഡോക്ടറെ കാണിക്കാൻ തീരുമാനിച്ചു, അങ്ങനെ വിചാരിച്ചു ഇരിക്കുമ്പോൾ ആണ് ഒരു ദിവസം രാവിലെ ഞാൻ എഴുന്നേറ്റപ്പോൾ ലെച്ചു അടുക്കളയിൽ നില്കുന്നു. അവൾ പഴയ പോലെ ജോലി ഒക്കെ ചെയുന്നു, എനിക്ക് അതു കണ്ടിട്ട് സന്തോഷം സഹിക്കാൻ പറ്റിയില്ല,