അതിന്റെ ഉടമസ്ഥന്റെ പേര് വായിച്ചാ ഞാൻ ഒന്നു ഞെട്ടി.
,”സെലിൻ “
ഇതു അവളുടെ ആയിരുന്നോ, ഞാൻ അതിലെ പേജുകൾ ഒന്നു ഓടിച്ചു നോക്കി, എന്റെ ജീവിതം തിരികെ തരാൻ കഴിയുന്ന ഒരുപാട് കാര്യങ്ങൾ അതിൽ ഉണ്ടായിരുന്നു,അതിലെ ഓരോ പേജും ഞാൻ വായിച്ചു ,
“എന്റെ ജീവിതം മടക്കി തരാൻ ആയി എന്റെ കുഞ്ഞോൾ വീണ്ടും അവതരിച്ചിരിക്കുന്നു “
ഞാൻ ആ ഡയറിയിൽ എന്റെ സ്നേഹചുംബനം നൽകി,
ഇതു മതി എന്റെ ലെച്ചുന്റെ മുൻപിൽ എന്റെ നിരപരാധിത്യം തെളിയിക്കാൻ.
ആ രാത്രി എനിക്ക് വളരെ സന്തോഷം നിറഞ്ഞതായിരുന്നു. അന്ന് ഞാൻ സുഗമായി കിടന്നു ഉറങ്ങി.
പിറ്റേന്ന് രാവിലെ ഞാൻ സാധാരണ പോലെ ഓഫീസിൽ പോയി. ഓഫീസിൽ വെച്ചു കീർത്തിയോട് നാലുമണി ആകുമ്പോൾ ഇറങ്ങാം എന്നു പറഞ്ഞു.
അങ്ങനെ നാലുമണി ആയപ്പോൾ ഞാൻ കീർത്തിയേം കൊണ്ട് അമലിന്റെ ഫ്ലാറ്റിലേക്ക് പോയി. അവളെ അവിടെ ഇറക്കിയിട്ട് ഞാൻ തിരിച്ചു എന്റെ ഫ്ലാറ്റിൽ വന്നു ഡ്രസ്സ് ഒക്കെ മാറി അമലിന്റെ ഫ്ലാറ്റിലേക്ക് പോയി, ഞാൻ പറഞ്ഞത് അനുസരിച്ചു കീർത്തി റെഡി ആയി ഫ്ലാറ്റിന്റെ ഗേറ്റിനു അടുത്ത് തന്നെ നിൽക്കുന്നുണ്ടായിരുന്നു. ഞാൻ അവളുടെ അടുത്ത് കാർ കൊണ്ടു നിർത്തി അവൾ കാറിൽ കയറി, ഞാൻ പതിയെ കാർ റോഡിലേക്ക് ഇറക്കി.
“അജി ഏട്ടാ എവിടെ ആണു പോകുന്നത് “
കീർത്തി ചോദിച്ചു.
“ഇവിടെ അടുത്ത് ഒരു ഫ്‌ളവേഴ്‌സ് ഷോ നടക്കുന്നില്ലേ നമുക്ക് അവിടെ പോകാം. “
ആ സ്ഥലം അടുത്ത് ആയതു കൊണ്ട് ഞങ്ങൾ അവിടെ പെട്ടന്ന് തന്നെ എത്തി. ഞാൻ ടിക്കറ്റ് ഒക്കെ എടുത്തു ആ ഫ്‌ളവേഴ്‌സ് ഷോ നടക്കുന്ന ഗ്രൗണ്ടിലേക്ക് കയറി.