താഴ്വാരത്തിലെ പനിനീർപൂവ് 10 (ക്ലൈമാക്സ്‌ )

Posted by

“അജിയേട്ടാ അതാണല്ലേ ജോളി ചേച്ചിയുടെ വീട് “

അവൾ ഗസ്റ്റ്‌ ഹൌസിന്റെ അടുത്തുള്ള ആ പഴയ ഓടിട്ട വീട് ചൂണ്ടി കാണിച്ചു കൊണ്ട് ചോദിച്ചു,

“ഉം, അത് തന്നെ, അവിടെ ആണ് എന്റെ എല്ലാം എല്ലാം ആയാ ലെച്ചു ഉള്ളത് “

ഞാൻ പറഞ്ഞു.

ഞങ്ങൾ രണ്ടു പേരും ജോളി ചേച്ചിയുടെ വീട്ടിലേക്ക് നടന്നു.

ആ പഴയ ഭംഗി ഒക്കെ ആ വീടിനു നഷ്ടം ആയിരുന്നു, കുറെ പൂക്കൾ വിരിഞ്ഞു നിന്നിരുന്ന ചെടിചട്ടികളിൽ പലതും ഇപ്പൊ ഒഴിഞ്ഞു കിടക്കുക ആണ് ചിലതിൽ ചെടി കരിഞ്ഞു ഉണങ്ങി ഇരിക്കുന്നു ആരും വെള്ളം ഒഴിക്കാത്തത് പോലെ.
ഞാനും കീർത്തിയും കൂടി നടന്നു ആ വീടിന്റെ ഉമ്മറത്ത് എത്തി.

വീടിനു മുൻപിൽ ഇറയത്തു ആ പഴയ ചാരു കസേരയിൽ ജോസഫ് അപ്പച്ചൻ കിടക്കുന്നുണ്ടായിരുന്നു,

“ആരാ.. “

മുറ്റത്തു നിൽക്കുന്ന എന്നെ കണ്ടു മനസിലാകാതെ അപ്പച്ചൻ ചോദിച്ചു.

ഞാൻ ഇറയത്തേക്ക് കയറി ചെന്നു. കീർത്തി എന്റെ പുറകിലും,

“..അജി.. “

എന്നെ അടുത്ത് കണ്ടപ്പോൾ അപ്പച്ചൻ എന്റെ പേര് ഉച്ചരിച്ചു. അതോടൊപ്പം അപ്പച്ചന്റെ മുഖവും വിടർന്നു.

“അതെ അപ്പച്ച അജി തന്നെയാ “

ഞാൻ അതും പറഞ്ഞു അപ്പച്ചന്റെ കസേരയുടെ അടുത്ത് ചെന്നു മുട്ടുകുത്തി നിന്നു.

“ഈശോയെ, ഞാൻ ഇതാരെ കാണുന്നത് ഇനി ഒരിക്കലും കാണാൻ പറ്റില്ല എന്ന് കരുതിയതാ,ഈശോയി എന്റെ പാർത്ഥന കേട്ടു “

,എന്നെ കണ്ട സന്തോഷത്തിൽ അപ്പച്ചൻ പറഞ്ഞു ഒപ്പം ആ കണ്ണുകൾ നിറയുന്നതും, ഞാൻ കണ്ടു.

Leave a Reply

Your email address will not be published. Required fields are marked *