ഫാക്ടറി ഒക്കെ പൂട്ടി ഇപ്പോൾ എസ്റ്റേറ്റ് ഉം മറ്റും ആയി ബിസിനസ് ഒതുങ്ങി കൂടി കഴിയുന്നു, ഇപ്പൊ അകന്ന ബന്ധത്തിലെ ഒരു പയ്യൻ ആണ് അച്ചായനും ഷേർലി ചേച്ചിക്കും സഹായത്തിനുള്ളത് എന്നും നാണു ഏട്ടൻ പറഞ്ഞു. അതു സത്യ ആയിരിക്കും എന്ന് എനിക്ക് മനസിലായി,
ഞങ്ങൾ രണ്ടു പേരും ഭക്ഷണം കഴിച്ചു അവിടെ നിന്നും എഴുനേറ്റു.
പിന്നെ കൈ കഴുകി നാണു വേട്ടനോട് പറഞ്ഞു ഞങ്ങൾ അവിടേം നിന്നും ഇറങ്ങി.
“ആദ്യം എവിടേക്ക് ആണ് അജിയേട്ടാ പോകുന്നത് “
ഞാൻ കാർ സ്റ്റാർട്ട് ആക്കി എടുക്കാൻ പോകുന്നതിനു മുൻപ് കീർത്തി ചോദിച്ചു.
“ആദ്യം ജോളി ചേച്ചിയുടെ അടുത്ത് അതു കഴിഞ്ഞു തീരുമാനിക്കാം എവിടെ പോകണം എന്ന് “
ഞാൻ കീർത്തി യോട് പറഞ്ഞു.
“കാണാൻ ധൃതി ആയല്ലേ “
അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു,
അതിനു മറുപടി എന്നോണം ഞാൻ പുഞ്ചിരിച്ചു.
ഞാൻ കാർ എടുത്ത് ഗസ്റ്റ് ഹൌസിലേക്ക് ഉള്ള വഴിയേ വിട്ടു,
ആ പഴയ വഴികൾ താണ്ടി എന്റെ വണ്ടി ഗസ്റ്റ് ഹൌസിനു മുൻപിൽ എത്തി.
അവിടെ ഇപ്പോ ആരും താമസം ഇല്ല എന്ന് തോനുന്നു, ആകെ ചപ്പും ചവറും കൊണ്ട് നിറഞ്ഞു കിടക്കുന്നു, ഞാൻ കാർ ഗസ്റ്റ് ഹൌസിനു മുൻപിൽ കയറ്റി നിർത്തി.
കീർത്തിയും ഞാനും കാറിൽ നിന്നും ഇറങ്ങി .
“ഇതാണല്ലെ അജിയെട്ടന്റേം ലെച്ചു ചേച്ചിയുടെയും സ്വർഗം “
വണ്ടിയിൽ നിന്നും ഇറങ്ങിയപ്പോൾ കീർത്തി പറഞ്ഞു,
“അതെ , എന്റെ ഒരുപാട് ഓർമ്മകൾ ഉറങ്ങുന്ന മണ്ണ് ആണ് ഇത് എനിക്ക് ജീവൻ നൽകിയതും അതു എന്നിൽ നിന്നും തിരിച്ചു എടുത്തതും ഇവിടെ വെച്ചാണ്,”
“ഉം “
അവൾ ഒന്നു മൂളി.