കീർത്തി ഉമ്മറത്തു തന്നെ നില്പുണ്ടായിരുന്നു എന്നെയും കാത്ത്,
എന്റെ കാർ കണ്ടപ്പോൾ അവൾ , എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി ,
“എന്താ കീർത്തി ഇത് “
അവൾ കാറിൽ കയറിയ ഉടനെ ഞാൻ ചോദിച്ചു.
“എന്താ ഏട്ടാ ?..”
“ഹേയ് നിന്നെ ആദ്യം ആയാണ് സാരി ഉടുത്തു കാണുന്നത് “
“എന്താ.. വല്ല കുഴപ്പവും ഉണ്ടാ.ഏട്ടാ? “
അവൾ സാരിയിലേക്ക് നോക്കി കൊണ്ട് ചോദിച്ചു.
“ഇല്ലെടി നല്ല ഭംഗി ഉണ്ട് “
അവളെ സാരി ഉടുത്തിട്ട് കാണാൻ നല്ല ഭംഗി ആയിരുന്നു, ഇളം നീല കളറിൽ ഉള്ള ഒഴുകി കിടക്കുന്ന സാരി അവളുടെ സൗന്ദര്യം ഇരിട്ടിപ്പിച്ചു,
അവൾ അതിനു മറുപടി എന്നോണം ഒന്നു പുഞ്ചിരിച്ചു.
“എന്നാ ശരി നമുക്ക് പോകാം “
ഞാൻ അതും പറഞ്ഞു കാർ എടുത്തു, കാർ ഒരു മൂളിച്ചയോടെ ചെറു റോഡുകൾ താണ്ടി ഹൈവേ യിൽ കയറി നേരം വെളുത്തു തുടങ്ങിനുണ്ടായിരുന്നോള്ളൂ.
നാലഞ്ചു മണിക്കൂർ യാത്ര ഉണ്ട് താഴ്‌വാരത്തിലേക്ക്, എങ്ങനെ എങ്കിലും വേഗം ലെച്ചു ന്റെ അടുത്ത് എത്തണം എന്ന ആഗ്രഹത്തോടെ
ഞാൻ ഒരുവിധം സ്പീഡിൽ കാർ പായിച്ചു, അപ്പോഴും ഒരു പേടി എന്റെ മനസ്സിൽ കിടന്നു പുകയുന്നുണ്ടായിരുന്നു അവൾക്കു എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്ന ഭയം, എന്നെ ഇത്ര നാൾ കാണാതെ ഇരുന്നപ്പോൾ അവൾ ഇനി സെലിനെ പോലെ എങ്ങാനും ?..