“ഏട്ടാ, നാളെ വൈകുന്നേരം നമുക്ക് പുറത്തു എവിടെ എങ്കിലും പോകാം എനിക്ക് ഏട്ടനോട് തനിച്ചു ഒന്നു സംസാരിക്കണം “
കീർത്തി പറഞ്ഞു.
“ഉം, ശരി, “
“എന്നാ ശെരി ഏട്ടാ നാളെ കാണാം “
അവൾ അതും പറഞ്ഞു എനിക്ക് റ്റാറ്റാ കാണിച്ചു, ഞാൻ കാറും എടുത്തു അവിടെ നിന്നും എന്റെ ഫ്ലാറ്റിലേക്ക് പോയി.
കീർത്തിക്കു എന്നോട് എന്താ പറയാൻ ഉള്ളത് ? എന്തായാലും അവൾ ഇങ്ങോട്ട് എന്തെങ്കിലും പറയുന്നത് മുൻപേ അവളോട് എന്റെ കഥകൾ എല്ലാം പറയണം, ഇനി കീർത്തിയുടെ കണ്ണീർ കൂടി കാണാൻ വയ്യ.