ഞാൻ പതിയെ ആ വീട്ടിൽ നിന്നും ഇറങ്ങി . കാറിൽ കയറാൻ തുടങ്ങവേ
“അജി മോനെ ഓടിവായോ.. “
എന്ന ജോളി ചേച്ചിയുടെ ശബ്ദം എന്റെ കാതുകളിൽ പതിച്ചു.
ഞാൻ വേഗം അകത്തേക്ക് ചെന്നപ്പോൾ
“ലെച്ചു വാതിൽ തുറക്ക് “
ചേച്ചി മുറിക്കു പുറത്തു നിന്നുകൊണ്ട് ലെച്ചുവിനെ വിളിക്കുന്നു.
“എടാ അവൾ മണ്ണെണ്ണ ടിനും എടുത്തു അകത്തേക്ക് കയറി,എങ്ങെനെ എങ്കിലും രക്ഷിക്കടാ എന്റെ മോളെ “
ജോളി ചേച്ചി കരഞ്ഞു കൊണ്ട് പറഞ്ഞു.
“ലെച്ചു നീ വാതിൽ തുറക്ക്, അവിവേകം ഒന്നും കാണിക്കല്ലേ “
ഞാൻ കരഞ്ഞു കൊണ്ട് പറഞ്ഞു.
അകത്തു നിന്നും ഒരു റെസ്പോൺസും കേൾക്കാണ്ട് ആയപ്പോൾ ഞാൻ ഡോർ തളി നോക്കി അതു അനങ്ങുന്നില്ല. ഞാൻ വേഗം ജനൽ പാളി യുടെ അടുത്തേക്ക് ഓടി ചെന്നു . ഒരു പാളി കൈ കൊണ്ട് വലിച്ചു തുറന്നു.
ഞാൻ അകത്തു കണ്ട കാഴ്ച വളരെ ഭീകരം ആയിരുന്നു.
അവൾ തലവഴി മണ്ണെണ്ണ ഒഴിച്ച് അതിൽ കുളിച്ചു നിൽക്കുന്നു.
“ലെച്ചു വേണ്ട ,.. ഞാൻ പറയുന്നത് കേൾക്കു പ്ലീസ് ലെച്ചു, നീ അവിവേകം ഒന്നും കാണിക്കല്ലേ,, മോളെ വേണ്ടാ “
ഞാൻ കരഞ്ഞു പറഞ്ഞു.