ലെച്ചു ആയിരുന്നു മനസ്സിൽ മുഴുവനും, അവൾ എനിക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടോ, അതോ അവൾ എന്നെ കാണാതായപ്പോൾഅവൾ കാരണം ആണ് ഞാൻ നാടുവിട്ടത് എന്നൊക്കെ ഓർത്തു വല്ല അവിവേകവും കാണിച്ചിട്ടുണ്ടാകുമോ ?എന്റെ മനസ്സിൽ ഭയം ആയിരുന്നു, സത്യയെ കാണാതെ ആയപ്പോൾ സെലിൻ ചെയ്ത മാതിരി ലെച്ചു എങ്ങാനും ?..ഏയ് ഇല്ല എന്റെ ലെച്ചുനു ഒന്നും സംഭവിച്ചിട്ടുണ്ടാകില്ല, അവൾ എന്റെ ജീവൻ അല്ലെ, അവൾ നല്ല കുട്ടി ആയി എന്നെ കാത്തിരിക്കുന്നുണ്ടാകും, നാളെ പോയി അവളെ എന്റേത് മാത്രം ആക്കണം ഞാൻ നെഗറ്റീവ് മൈൻഡ് ഒക്കെ മാറ്റി വെച്ച് പോസറ്റീവ് മൈൻഡ് ഓടെ അവളെയും ഓർത്ത് കൊണ്ട് പതിയെ മയക്കത്തിലേക്ക് വീണു……
“കടന്നു പോ പുറത്ത് എനിക്ക് ഇനി കാണേണ്ട.”
ലെച്ചുവിന്റെ ദേഷ്യം കലർന്ന ശബ്‍ദം,
“ലെച്ചു എനിക്ക് ഒരു അബദ്ധം പറ്റിപ്പോയി നീ ക്ഷമിക്കു ഞാൻ ഓർത്തില്ല നീ ഇത്ര നാൾ എന്നെ കാത്തിരിക്കും എന്നു, “
ഞാൻ അവളുടെ തോളിൽ കൈ വെച്ചു കൊണ്ട് പറഞ്ഞു.
“തൊടരുത് എന്നെ. എന്നെ ചതിച്ചവർക്കു തൊടാൻ ഉള്ളതല്ല എന്റെ ശരീരം, നാലുവർഷം നിങ്ങളെ മാത്രം മനസ്സിൽ കൊണ്ടു നടന്ന എനിക്ക് ഇതു തന്നെ വേണം, ഒരുപാടു സുന്ദരിക്കളെ കണ്ടപ്പോൾ നിങ്ങൾ പഴയതൊക്കെ മറന്നു, ഷാർജയിൽ അഴിഞ്ഞാടി നടക്കുക ആയിരുന്നില്ലേ ഇനിയും അതുപോലെ നടന്നോ,ഇനി ലെച്ചുനു വിളിച്ചോണ്ട് എന്റെ അടുത്ത് വന്നേക്കരുത്, ഇറങ്ങി പോ “
ലെച്ചു ദേഷ്യത്തോട് എന്റെ മുഖത്തു നോക്കി പറഞ്ഞു.
എന്റെ മനസ്സ് നീറുക ആയിരുന്നു.എന്നെ മാത്രം ആലോചിച്ചു എനിക്ക് വേണ്ടി ജീവിച്ച അവളെ മറന്നുകൊണ്ട് ഞാൻ ഷാർജയിൽ എന്തൊക്കെ ആണു കാണിച്ചു കൂട്ടിയത്, അവൾ പറഞ്ഞത് ഒക്കെ ശെരിയാ ഞാൻ അവളോട് ചെയ്തത് പൊറുക്കാൻ പറ്റാത്ത തെറ്റ് ആണു.
ഞാൻ നിറ മിഴികളോടെ ലെച്ചുവിന്റെ അടുത്ത് നിൽക്കുന്ന ജോളി ചേച്ചിയുടെ മുഖത്തു നോക്കി, ചേച്ചി നിസഹായാവസ്ഥയിൽ നിൽക്കുക ആണു .