അവനു നടക്കാനുള്ള ആവത വന്നപ്പോൾ തന്നെ അവൻ സെലിന്റെ അടുത്തേക്ക് തിരിച്ചു . പക്ഷെ അച്ചായന്റെ വീട്ടിൽ എത്തി സെലിന്റെ കാര്യങ്ങൾ അറിഞ്ഞപ്പോൾ അവൻ ആകെ തളർന്നു പോയി, ആദ്യം അച്ചായന് അവനോടു ദേഷ്യം തോന്നിയെങ്കിലും അവന്റെ കാര്യങ്ങൾ അറിഞ്ഞു അവന്റെ ഭാഗത്ത് തെറ്റില്ല എന്നു അറിഞ്ഞപ്പോൾ അച്ചായൻ അവനെ ദത്തു എടുത്തു മരിച്ചു പോയ സെലിന് പകരം ആയി.”
അമ്മ സത്യയെ കുറിച്ച് പറഞ്ഞത് കേട്ട് ഞാൻ ആകെ സ്തംഭിച്ചു ഇരുന്നു പോയി.
“അപ്പൊ ആരാണ് ഈ തെറ്റുകളുടെ ഒക്കെ ഉത്തരവാദി, സെലിൻ മരിച്ചതും എന്റെ ജീവിതം ഇങ്ങനെ ആയതും ഒക്കെ ആര് കാരണം ആണ്, ഓരോരുത്തരുടെയും ഭാഗത്തു നിന്നും ചിന്തിച്ചു നോക്കുമ്പോൾ അവരുടെ ഭാഗത്തു തെറ്റില്ല പിന്നെന്തിനാ ദൈവം എന്നെയും ലെച്ചുവിനെയും തമ്മിൽ പിരിച്ചത്, ഞങ്ങൾ എന്ത് തെറ്റാ ചെയ്തേ അമ്മേ ?”
ഞാൻ അമ്മയോട് ചോദിച്ചു.
“എല്ലാം വിധി ആണെന്ന് കരുതി സമാധാനിക്കാം, അതെ അമ്മക്കും അറിയുള്ളു മോനെ “
,,അമ്മ പറഞ്ഞു.
