അവസാനം ആയി നിന്നെ ഒരു നോക്ക് കാണാതെ അങ്ങ് പോകേണ്ടി വരുമോ എന്ന പേടി ആയിരുന്നു ഈ അമ്മക്ക് , ഇനി ഇപ്പോ മരിച്ചാലും കുഴപ്പം ഇല്ല എന്റെ മോനെ ഞാൻ ഒരു നോക്ക് കണ്ടാലോ അതു മതി “
അമ്മ എന്റെ മുഖത്തു കൈ വെച്ചു കൊണ്ട് പറഞ്ഞു.
“എന്താ പറഞ്ഞതു , പോകാനോ? അമ്മയോ ?അമ്മ എവിടേക്കും പോകില്ല. ഇനി അജി ഉണ്ട് അമ്മയുടെ കൂടെ എന്നും “
അമ്മയെ ചേർത്തു പിടിച്ചു കൊണ്ട് ഞാൻ പറഞ്ഞു.
എന്റെ ഷർട്ട് അമ്മയുടെ കണ്ണീർ കൊണ്ട് നനഞ്ഞു.
“വാ അമ്മേ “
എന്നു പറഞ്ഞു കൊണ്ട് ഞാൻ അമ്മയെ പിടിച്ചു കൊണ്ട് ഇറയത്തേക്ക് നടന്നു.
അമ്മയെ ഞാൻ ഹാളിലെ സോഫയിൽ കൊണ്ട് ഇരുത്തി.
“മോനെ യാത്ര ഒക്കെ സുഖം ആയിരുന്നോ “
അച്ഛൻ ചോദിച്ചു.
“ആ അച്ഛാ, “
അല്ലെങ്കിലും എല്ലാ അച്ഛൻ മാരും അങ്ങനെ ആണല്ലോ, ഉള്ളിൽ ഭയങ്കര സ്നേഹം ഉണ്ടെകിലും പുറത്തു കാണിക്കാൻ മടി ആണല്ലോ.
അപ്പോഴേക്കും ഞങ്ങൾ വന്നത് അറിഞ്ഞു കീർത്തിയുടെ അമ്മയും അമലിന്റെ അമ്മയും അച്ഛനും എന്റെ വീട്ടിലേക്ക് വന്നു.
അങ്ങനെ എല്ലാവരും ആയി സംസാരിച്ചു, കുറെ നാൾക്കു ശേഷം അമ്മയുടെ കൈപ്പുണ്യം നിറഞ്ഞ ഭക്ഷണവും കഴിച്ചു.
കീർത്തിക്കു എന്റെ അച്ഛനേം അമ്മയേം അത്ര പരിചയം ഇല്ലാർന്നു അവൾ ഷാർജയിലേക്ക് പോയതിനു ശേഷം ആയിരുന്നു അവളുടെ അമ്മ എന്റെ അമ്മക്ക് കൂട്ട് നില്കാൻ വന്നത് . ഇടക്ക് എന്റെ അമ്മയും ആയി ഫോണിൽ സംസാരിക്കും അത്ര കീർത്തിക്ക് പരിചയം ഉണ്ടായുള്ളൂ,