“എനിക്ക് തോന്നുന്നില്ല അജിയേട്ടനെ ജീവന് തുല്യം സ്നേഹിച്ച ലെച്ചു ചേച്ചി വേറൊരു ആളുടെ മുൻപിൽ കഴുത്ത് നീട്ടി കൊടുക്കും എന്നു “
കീർത്തി പറഞ്ഞു.
“അറിയില്ല , എനിക്ക് അവളെ നഷ്ടപ്പെട്ടോ എന്നു പോലും അറിയില്ല, എന്തായാലും ഞാൻ നാട്ടിൽ ചെന്നിട്ടു അവളെ കാണാൻ പോകും “
അങ്ങനെ ഞങ്ങൾ കുറച്ചു നേരം കൂടി ആ ഫ്‌ളവേഴ്‌സ് ഗാർഡനിൽ ഇരുന്നു സംസാരിച്ചു,
രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഞങ്ങളുടെ ടിക്കറ്റ്സ് ഓക്കേ ഓക്കേ ആയി, എല്ലാവരോടും യാത്ര പറഞ്ഞു വീട്ടിലേക്കു കുറച്ചു സാധനങ്ങളും വാങ്ങിച്ചു ഞാൻ കുറെ വർഷങ്ങൾക്കു ശേഷം തിരിച്ചു നാട്ടിലേക്ക് ഫ്ലൈറ്റ് കയറി, കൂടെ കീർത്തിയും,
അങ്ങനെ മണിക്കൂറുകൾക്ക് ഒടുവിൽ ഞാൻ എന്റെ നാട്ടിൽ തിരിച്ചു എത്തി, എയർപോർട്ടിൽ നിന്നും ഒരു ടാക്സി വിളിച്ചു ആണു ഞങ്ങൾ വീട്ടിലേക്ക് പോയത്, ഞങ്ങളെ പിക് ചെയ്യാൻ എയർപോർട്ടിൽ ഞാൻ വരണ്ട എന്നു നേരത്തെ പറഞ്ഞിരുന്നു,
അങ്ങനെ ടാക്സി കാർ രണ്ടു മണിക്കൂറിന്റെ യാത്രക്ക് ഒടുവിൽ എന്റെ വീട്ടിൽ എത്തിച്ചേർന്നു. രണ്ടു ദിവസം മുൻപ് ഞാൻ അമലിന്റെ സഹായത്തോടെ അമലിന്റെ വീടിനടുത്തുള്ള പണി കഴിഞ്ഞു വിൽക്കാൻ ഇട്ടിരുന്ന നല്ലൊരു വീട് അച്ഛന്റെ പേരിൽ വാങ്ങിപ്പിച്ചു, ഇപ്പോ അവിടെ ആണു അച്ഛനും അമ്മയും ഉള്ളത്,
ഞങ്ങളുടെ വണ്ടി വീടിന്റെ ഗേറ്റും കടന്നു വീട്ടുവളപ്പിലേക്ക് കയറി.
എയർപോർട്ടിൽ ഇറങ്ങിയപ്പോൾ തന്നെ വിളിച്ചു പറഞ്ഞതു കൊണ്ട് അമ്മ എന്നെയും കാത്ത് പോർച്ചിൽ നില്കുന്നുണ്ടായിരുന്നു, വർഷങ്ങൾക്കു ശേഷം വരുന്ന അവരുടെ ഓമനപുത്രനെയും കാത്ത്.
കാർ നിർത്തി ഞാനും കീർത്തിയും കാറിൽ നിന്നും ഇറങ്ങി,