” ഈയമ്മ …മനുഷ്യനെ രാവിലെ തന്നെ നാണം കെടുത്തും ..” ഓരോ സ്റൊപ്പുകള്‍ കഴിയും തോറും തിരക്ക് കൂടി വന്നു .അതിനനുസരിച്ചു മായയെ തന്‍റെ ചിറകിനടിയിലാക്കി ദേവകി ..
സ്റ്റാന്‍ഡില്‍ വിയര്‍ത്തോട്ടിയ സാരിത്തുമ്പ് കൊണ്ട് വിയര്‍പ്പുകള്‍ ഒപ്പി ഓടിയെന്നോണം നടന്നകലുന്ന അമ്മയെ മായ തെല്ലു നേരം നോക്കി നിന്നു
സരോല്ലാ … ഓഫീസിലെക്കല്ലേ പോണേ ..ഇനി പോരുന്ന വരെ ഫാനിന്‍റെ ചോട്ടില്‍ അല്ലെ ?
മായ പെട്ടന്ന് തന്നെ നടന്നു ജൂവലറിയില്‍ എത്തി . . കാഷിലിരുന്ന ബാബുവേട്ടന്‍ വട്ട ക്കണ്ണടയുടെ അടിയിലൂടെ അവളെ തുറിച്ചു നോക്കി . അയാളുടെ രൂക്ഷ നോട്ടം കണ്ടു മായ വാച്ചിലേക്ക് നോക്കി . 10.05 .ആളുകള്‍ വന്നു തുടങ്ങിയിട്ടില്ല. എന്നിട്ടും അഞ്ചു മിനുട്ട് ലേറ്റ് അയതിനാണ് ഈ നോട്ടം… അമ്മയെ പോലെ വല്ല സര്‍ക്കരുധ്യോഗം കിട്ടിയാ മതിയാരുന്നു
ഡബിള്‍ ഡ്യൂട്ടിയാണവള്‍ക്ക്. കണക്കും എഴുതണം ..പിന്നെ തിരക്കുള്ള സമയങ്ങളില്‍ വരുന്ന കസ്റമേര്‍സിനെ ചിരിച്ചു കാണിച്ചു അവര്‍ക്ക് വേണ്ടുന്ന ആഭരണങ്ങള്‍ ഉള്ളയിടത്തെക്ക് കൊണ്ട് പോകണം . മൂന്നു നിലകളിലായാണ് ജൂവലറി . അല്‍പം സൌന്ദര്യം ഉള്ളത് കൊണ്ട് കിട്ടിയ എക്സ്ട്രാ ജോലി .. ശമ്പളവും കൂടുതല്‍ കിട്ടും ഇട്ടു കൊണ്ട് വന്ന വേഷം മാറ്റി സാരിയുടുക്കാന്‍ വേണ്ടി മായ ഡ്രസ്സിംഗ് റൂമിലേക്ക് നടന്നു. വിലകൂടിയ സാരിയും , പുതിയ ഫാഷന്‍ ആഭരണങ്ങളും അവിടെ വെച്ച് ധരിക്കും .. പോകുമ്പോള്‍ ഊരി വെക്കുകയും ചെയ്യും
കോളേജില്‍ എത്തിയ വിനു പതിവ് വായിനോട്ടമെല്ലാം കഴിഞ്ഞ് ക്ലാസ്സിലേക്ക് കയറാന്‍ ഒരുങ്ങവേ ആണ് മുഹമ്മദ് അവനെ വിളിച്ചത്
‘ അല്‍ഫാം… ഷേക്ക് ..പിന്നൊരു സിനിമ … ലാസ്റ്റ് ഒരു ബിയര്‍ ..എങ്ങനാ ?”
“ടൌണില്‍ ഞാനില്ലട… ചേച്ചീടെ കഴുകന്‍ കണ്ണുകള്‍ എങ്ങേനെയെലും കണ്ടു പിടിക്കും ..ഇന്നാളത്തെ അനുഭവം കണ്ടില്ലായിരുന്നോ ?’
” നീ വാടാ ..വന്നു വണ്ടിയെടുക്ക് ” ഒന്ന് സംശയിച്ചിട്ട് വിനു മുഹമ്മദിന്‍റെ പുറകെ നടന്നു