ഇവർക്ക് ഇങ്ങനെ ഒക്കെ ചെയ്തു വെച്ചാൽ മതി അല്ലോ..ഞാൻ ആണെങ്കിൽ .ഇതെല്ലാം കണ്ടു ആധി കൂടി കയ്യിൽ തന്ന പാല് പകുതി മുക്കാൽ കുടിച്ചു…ഇനി അത് കൊണ്ട് അവന്റെ സ്റ്റാമിന കൂടേണ്ട..ധൈര്യം സംഭരിച്ചു പോവുക തന്നെ…
റൂമിൽ കയറി വാതിൽ ലോക്ക് ചെയ്തു..വാഷ് റൂമിൽ നിന്നും വെള്ളം വീഴുന്ന സൗണ്ട് കേൾക്കുന്നുണ്ട്…റൂമിൽ എ സി ഇട്ട കൊണ്ട് ഉള്ള തണുപ്പ് കാരണം ആണോ പേടിച്ചിട്ടു ആണോ അറിയില്ല ഞാൻ വിറക്കാൻ തുടങ്ങി..പുറത്തു ചെറിയ മഴയും..നന്നായി ഇന്ന് എന്റെ കാര്യത്തിൽ ഒരു തീരുമാനം ആവും.. അവൻ ഒന്നു അമർത്തി പിടിച്ചാൽ തന്നെ മാരക വേദന ആണ്…പിന്നെ ഇനിയത്തെ കാര്യം പറയണോ .. ബെഡിൽ ആണെങ്കിൽ വൈറ്റ് ഷീറ്റ് വിരിച്ചു പൂക്കൾ വാരി ഇട്ടിരിക്കുന്നു…മത്ത പിടിപ്പിക്കുന്ന മുല്ല പൂവിന്റെ മണം മൂക്കിൽ അടിച്ചു കയറി…ഇവർ എന്നെ കൊന്നിട്ട് അടങ്ങുള്ളൂ..ഞാൻ ഇന്നേ വരെ ഒന്നും തൊട്ടു പോലും നോക്കിയിട്ട് ഇല്ല..
ബെഡിനു താഴെ കിട്ടിയ ഗിഫ്റ്റ് ഒക്കെ കൂട്ടി ഇട്ടിട്ടുണ്ട്.. പേടി മറക്കാൻ വേണ്ടി അതിൽ ഒന്നു എടുത്തു പൊട്ടിച്ചു നോക്കുമ്പോഴേക്കും എബിൻ തല തോർത്തി കൊണ്ട് ഇറങ്ങി വന്നു..
“എന്റെ അന്നമ്മേ, നീ ഇത് കൊളം ആക്കും… വല്ല ബോംബ് ആയിരിക്കും എടി, തുറന്നു വെറുതെ ചാവാൻ നിക്കണ്ട”
ഞാൻ അത് അത് പോലെ തന്നെ അടച്ചു വെച്ചു…