പ്രകാശം പരത്തുന്നവള്‍ 5 വിട [മന്ദന്‍രാജ]

Posted by

‘ റോജി എന്റെ കയ്യിലതിനു…”

‘ നിന്‍റെ കയ്യില്‍ വേണമെന്ന് ഞാന്‍ പറഞ്ഞോ ? ഞാനിത് നേരത്തെ ഒന്ന് രണ്ടു പ്രാവശ്യം നിന്നോട് പറഞ്ഞതാണ് .. ഇപ്പോഴത്തെ സാഹചര്യത്തില്‍ എനിക്ക് പണ്ടേ നിന്നെ അങ്ങോട്ട്‌ കൊണ്ട് പോകാമായിരുന്നു …നീ ഉണ്ടായിരുന്നേല്‍ എന്‍റെ പാതി മുക്കാലും പണിയും ടെന്‍ഷനും ഒഴിവായേനെ ..പക്ഷെ …സരോയും പിള്ളേരും ..ഇവിടെ തനിയെ ആണെന്നോര്‍ത്തപ്പോള്‍ … എന്‍റെ സ്വാര്‍ത്ഥത …അല്‍പം കൂടി നേരത്തെ ഇതാവണമായിരുന്നു..ഈ കമ്പനിയില്‍ രണ്ടു ഷെയര്‍ … നീയും സരോയും … കണക്കു പോലും എന്നെ കാണിക്കണ്ട ”
” റോജി …എടാ “

” ഇത് ഞാനും ബാവയും കൂടിയെടുത്ത തീരുമാനമാണ് … അഭിമാനത്തിന് കോട്ടം തട്ടുന്നുണ്ടെന്നെങ്കില്‍ നീ നിന്‍റെ അക്കയോട് കൂടി ആലോചിച്ചു എപ്പോഴാണേല്‍ പണം തിരികെ തന്നോ … പലിശയൊന്നും വേണ്ട …അക്കക്കും അനിയനും അഭിമാനമാണല്ലോ വലുത് ..ഭൂ … ” റോജി നിലത്തേക്ക് കാര്‍ക്കിച്ചു തുപ്പി

” നിനക്കറിയാമോ … എന്നെയിപ്പോ അവര്‍ റോജിമോനെയെന്നു മുഴുവനെ വിളിക്കില്ല …എന്‍റെ രണ്ടാനമ്മ …പണത്തിന്റെ ബലം … അതിനു മീതെ പരുന്തും പറക്കില്ലായെന്നത് ഞാനിപ്പോ കണ്ട്ട്ട് തന്നെയറിയുന്നു “

റോജിയുടെ കണ്ണുകള്‍ പഴയ ഓര്‍മകളിലേക്ക് പോകുന്നത് ഞാനറിഞ്ഞു .
‘ സരോയോട് ഞാന്‍ ഇപ്പൊ പറഞ്ഞിട്ട് വന്നതേയുള്ളൂ .അവള്‍ അടുക്കുന്നില്ല ..അവിടെ ഇരുന്നാല്‍ എനിക്ക് ഭ്രാന്ത്‌ പിടിക്കും … ഞാനിതെ വരെ അവളെ വഴക്ക് പോലും പറഞ്ഞിട്ടില്ലന്നു നിനക്കറിയാല്ലോ …ഇപ്പോഴാ വീടും കടയും ഇരിക്കുന്ന സ്ഥലം പൊളിച്ചു ബില്‍ഡിങ്ങ് പണിയണം … നാലാം നിലയില്‍ രണ്ടു വീട് ..ഒന്നില്‍ നീയും ഫാമിലിയും , മറ്റേതില്‍ സരോയും , താഴെ ബാക്കിയുള്ള കാര്യങ്ങള്‍ ..

Leave a Reply

Your email address will not be published. Required fields are marked *