“പേടിക്കണ്ട അശ്വതി, ഇത് ഞാനാ രേഷ്മ.”
അവളുടെ മുഖത്ത് ഒരു ആശ്വാസം തെളിഞ്ഞു. അവൾ അവരെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
“പെട്ടെന്ന് ഒരു ബൈക്ക് വന്നു മുന്നിൽ നിന്നപ്പോൾ ഞാൻ ആകെ പേടിച്ചു പോയി.”
അവൾ പുഞ്ചിരിച്ചപ്പോൾ അവളുടെ സൗന്ദര്യം ഒന്നുകൂടി കൂടിയതായി അവനു തോന്നി. നെറ്റിയിൽ തൊട്ടിരിക്കുന്ന ചന്ദനം അവൾക്കൊരു ഐശ്വര്യം തന്നെ ആയിരുന്നു.
രേഷ്മ അവളോട് ചോദിച്ചു.
“അശ്വതിയെ ഞങ്ങൾ ഇതുവരെ കോളേജ് വച്ച് കണ്ടിട്ടില്ലല്ലോ?”
“ഞാൻ കഴിഞ്ഞ ആഴ്ച അഡ്മിഷൻ എടുത്താതെ ഉള്ളു.”
കാർത്തിക് മനസ്സിൽ അപ്പോൾ വിചാരിച്ചു. ‘അപ്പോൾ ഇവളെ പാട്ടി ആയിരുന്നു അന്ന് ആര്യ പറഞ്ഞത് ഒരു ന്യൂ അഡ്മിഷൻ വന്നിട്ടുണ്ടെന്ന്. ശേ..അന്നേ ആരാണെന്നു ഒന്ന് പോയി നോക്കാൻ തോന്നില്ലല്ലോ.’
രേഷ്മ കാർത്തിക്കിന്റെ ചെവിയിൽ പതുക്കെ പറഞ്ഞു.
“പണിയാണല്ലോ മോനേ. ഇവളുടെ പിറകേയാ നിന്റെ വായി നോക്കി ഫ്രണ്ട്‌സ് മൊത്തം.”
“മ്മ്.. അത് ഒരു പണി തന്നാണ്.”
അവർ തമ്മിൽ സംസാരിക്കുന്നതു കണ്ടു അശ്വതി ചോദിച്ചു.
“എന്താ നിങ്ങൾ ഒരു രഹസ്യം പറച്ചിൽ.”
“കാർത്തിക് പറയുവായിരുന്നു എന്തെങ്കിലും ഹെൽപ് വേണമൊന്നു ചോദിയ്ക്കാൻ.”