“അശ്വതി നിങ്ങളെ കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ട്, ഭാര്യ മറ്റൊരാളെ സ്നേഹിക്കുന്നത് ഏതൊരാണിനും ഒരിക്കലും ഇഷ്ട്ടപെടുന്ന കാര്യമല്ല, ആ ഒരു ഇഷ്ടക്കേട് എന്റെ മനസിലും ഉണ്ടാകില്ല എന്ന് ഞാൻ ഉറപ്പു പറയുന്നില്ല. പക്ഷെ.. അതിന്റെ പേരിൽ രേഷ്മയോട് ഞാൻ അടി കൂടുകയോ കാർത്തികിനെ കാണുകയോ സംസാരിക്കുകയോ ചെയ്യരുതെന്നും ഒരിക്കലും ഞാൻ പറയില്ല.”
ഒന്ന് നിർത്തിയ ശേഷം അർജുൻ തുടർന്നു.
“നിങ്ങളുടെ ബന്ധം എന്താന്ന് നന്നായി അറിയാവുന്ന ആളാണ് അശ്വതി. ഈ ആലോചന വീട്ടിൽ സീരിയസ് ആയി എടുത്തപ്പോൾ അശ്വതി നിങ്ങൾ തമ്മിൽ എങ്ങനാണെന്നു എന്നോട് പറഞ്ഞിരുന്നു. രേഷ്മയെ കല്യാണം കഴിക്കുകയാണെങ്കിൽ കാർത്തിക്കിന്റെ പേരിൽ നമ്മുടെ ഇടയിൽ ഒരു പ്രശ്നം ഉണ്ടാകില്ലെന്ന് അവൾ എന്നോട് ഉറപ്പു വാങ്ങിട്ടുണ്ട്. ആ ഒരു ഉറപ്പു ഞാൻ എപ്പോൾ രേഷ്മയ്ക്കും തരുന്നു… ഇനി എന്തെങ്കിലും പറയാനുണ്ടോ?”
“എനിക്ക് ഉണ്ടായിരുന്ന ഒരേഒരു ആവിശ്യം ഇത് മാത്രം ആയിരുന്നു.”
അവൻ അവളുടെ മുഖത്ത് നോക്കികൊണ്ട് പറഞ്ഞു.
“എനിക്ക് രേഷ്മയെ ഇഷ്ട്ടമായി.. രേഷ്മയ്ക്ക് എന്നെ ഇഷ്ട്ടമായെങ്കിൽ വീട്ടിൽ അറിയിക്കുക.”