“ചേട്ടാ.. കാര്യമൊക്കെ എനിക്ക് മനസിലായി, ഞാനും കൂടി കേട്ടോട്ടെ അവർ എന്താ സംസാരിക്കുന്നതെന്ന്.”
അവൻ ചിരിച്ചുകൊണ്ട് കാൾ എടുത്തു.
അർജുൻ കാർത്തിക് എപ്പോഴും ഇരിക്കാറുള്ള തിട്ടയിൽ ഇരുന്നുകൊണ്ട് പറഞ്ഞു.
“എനിക്ക് പ്രതേകിച്ചു ഒന്നും ചോദിക്കാനില്ല. രേഷ്മയ്ക്ക് ഏതെങ്കിലും ചോദിയ്ക്കാൻ ഉണ്ടെങ്കിൽ ചോദിച്ചോള്ളൂ.”
“അതെന്താ എന്നെ കുറിച്ച് ഒന്നും അറിയണ്ടേ?”
“തന്നെക്കുറിച്ചു എനിക്ക് അറിയാനുള്ള കാര്യങ്ങളൊക്കെ അശ്വതി എനിക്ക് പറഞ്ഞു തന്നിട്ടുണ്ട്. പിന്നെ ഞാൻ പ്രതേകിച്ചു എന്ത് ചോദിക്കാനാ?”
“എനിക്ക് കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ടായിരുന്നു.”
“എന്താ?”
“എന്നെ കുറിച്ച് അശ്വതി പറഞ്ഞപ്പോൾ ഉറപ്പായും കാർത്തിക്കിന്റെ കുറിച്ചും അവൾ പറഞ്ഞിട്ടുണ്ടാകുമല്ലോ?”
“ഉണ്ട്.”
“ഞാനും അവനും ചെറുപ്പം മുതൽ ഒത്തു വളർന്നതാ, എനിക്ക് അവൻ ഒരു സഹോദരൻ അല്ല.. അതിനേക്കാളേറെ ആരോ ആണ്. എന്റെ ഭർത്താവും ഞാനും തമ്മിൽ ഒരിക്കലും അവന്റെ പേരിൽ ഒരു വിഷയം ഉണ്ടാകരുതെന്ന് എനിക്ക് നിർബന്ധം ഉണ്ട്.”