രേഷ്മ അശ്വതിക്കൊപ്പം ചായയുമായി അവിടേക്കു വന്നു. അവളുടെ നോട്ടം ആദ്യം ചെന്നത് കാർത്തികിന് നേരെ ആയിരുന്നു, അവളുടെ മുഖത്തെ അമ്പരപ്പും ഇതുവരെ മാറിയില്ലായിരുന്നു. അവൾ ചായകൊണ്ടു അശ്വതിയുടെ അച്ഛനും അമ്മയ്ക്കും കൊടുത്തു, പിന്നെ അർജുന് കൊടുത്തു.
രേഷ്മയുടെ സൗന്ദര്യത്തിനു ചേരുന്ന ചെറുക്കൻ തന്നെ ആയിരുന്നു അർജുൻ. നല്ല വെളുത്ത നിറം, രേഷ്മയേക്കാളും കുറച്ചുകൂടി പൊക്കം ഉണ്ട്.
ചായ കൊടുത്ത ശേഷം രേഷ്മ അശ്വതിയുടെ അടുത്തേക്ക് നീങ്ങി നിന്നു, ചായ കുടിക്കുന്നതിനിടക്ക് അർജുൻ രേഷ്മയെ നോക്കുന്നുണ്ടായിരുന്നു.
ചായ കുടിച്ചു കഴിഞ്ഞപ്പോൾ രമേശൻ നായർ പറഞ്ഞു.
“അവർക്കു എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ സംസാരിക്കട്ടെ, കാർത്തി.. ഇവരെ കൂട്ടികൊണ്ടു പോ.”
കാർത്തിക്കും അശ്വതിയും അവരെയും കൂട്ടി മുകളിലത്തെ ബാൽക്കണിയിൽ പോയി, അവരെ അവിടെ ആക്കി കാർത്തിക് തിരിച്ചു നടക്കുമ്പോൾ മൊബൈൽ എടുക്കണമെന്ന് രേഷ്മ ആഗ്യം കാണിച്ചു, അത് മനസിലായ അവൻ പെട്ടെന്ന് റൂമിലേക്ക് നടന്നു. കാര്യം മനസിലായ അശ്വതിയും അവന്റെ പിന്നാലെ പോയി.
കാർത്തിക് റൂമിൽ എത്തിയപ്പോൾ മൊബൈൽ റിങ് ചെയ്യുകയായിരുന്നു.ഫോൺ കൈയിൽ എടുത്തപ്പോഴാണ് പിന്നാലെ വന്ന അശ്വതിയെ അവൻ കാണുന്നത്.
കണ്ണുകൊണ്ടു എന്താ എന്ന് അവൻ അവളോട് ചോദിച്ചു.