അശ്വതിയും അവളുടെ അച്ഛനും അമ്മയും പിന്നെ ഒരു ചെറുപ്പക്കാരനും.
‘ഈശ്വരാ അശ്വതിയുടെ ചേട്ടനാണോ രെച്ചുനെ പെണ്ണ് കാണാൻ വരുന്നത്. ഇതായിരുന്നോ അവൾ ഇന്നലെ പറഞ്ഞ സർപ്രൈസ്’
അവർ നടന്നു അവന്റെ അടുത്ത് എത്തിയപ്പോഴും അവൻ ഞെട്ടി അങ്ങനെ തന്നെ നിൽക്കുകയായിരുന്നു.
ഒരു ചിരിയോടെ അശ്വതി അവനോടു ചോദിച്ചു.
“ശരിക്കും ഞെട്ടിച്ചു അല്ലെ എന്റെ സർപ്രൈസ്.”
അവൻ ഒന്നും മിണ്ടിയില്ല. ആ ചെറുപ്പക്കാരൻ അവന്റെ അടുത്ത് വന്നു നിന്നുകൊണ്ട് പറഞ്ഞു.
“ഞാൻ അർജുൻ, ഇവളുടെ ബ്രദർ ആണ്.”
“കാർത്തിക്..”
“അറിയാം.. അച്ചു പറഞ്ഞിട്ടുണ്ട്.”
രമേശൻ നായർ അവരെ ക്ഷണിച്ചു അകത്തേക്ക് കൊണ്ടുപോയി ഇരുത്തി.
അശ്വതി കാർത്തിക്കിനോട് ചോദിച്ചു.
“എവിടെ രെച്ചു ചേച്ചി?”
“അവൾ അടുക്കളയിൽ ഉണ്ട്.”
അവൾ നേരെ അടുക്കളയിലേക്കു നടന്നു.
അർജുനും അച്ഛനും തമ്മിൽ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. പക്ഷെ അതൊന്നും കാർത്തിക്കിന്റെ ഹെവിയിൽ വീണില്ല. അവന്റെ ഞെട്ടൽ ഇതുവരെ മാറിയിരുന്നില്ല.
രാഘവൻ നായർ വിളിച്ചു പറഞ്ഞു.
“മോളെ.. ചായ കൊണ്ട് വാ.”