ഓരോന്ന് സംസാരിച്ചു അവർ കോളേജ് ഗേറ്റിനു മുന്നിൽ എത്താറായപ്പോൾ അവിടെ ഒരു കാർ കിടക്കുന്നു. അത് കണ്ടപ്പോഴേ അവൻ മനസിൽ വിചാരിച്ചു എവിടെയോ കണ്ടു പരിചയം ഉള്ള കാർ ആണല്ലോന്ന്. പക്ഷെ അതിൽ നിന്നും ഇറങ്ങിയ പെൺകുട്ടിയെ കണ്ടപ്പോഴാണ് അവൻ ശരിക്കും ഞെട്ടിയത്. ‘അശ്വതി’
അവൻ പെട്ടെന്ന് ബ്രേക്ക് പിടിച്ചു ബൈക്ക് നിർത്തി. രേഷ്മയും ശരിക്കും ഞെട്ടി പോയിരുന്നു.
“നീ എന്ത് നേർച്ച ആണെടാ ക്ഷേത്രത്തിൽ നേർന്നത്.?”
അവൻ ഒന്നും മിണ്ടാതെ അശ്വതിയെ തന്നെ നോക്കി നിൽക്കുവായിരുന്നു അപ്പോഴും. അശ്വതി അവരെ കണ്ടിരുന്നില്ല, അവൾ കോളേജ് ഗേറ്റ് കടന്നു അകത്തേക്ക് നടന്നപ്പോൾ കാർ അവിടെ നിന്നും പോയി.
രേഷ്മ കാർത്തിക്കിന്റെ തോളിൽ ഞെക്കി കൊണ്ട് പറഞ്ഞു.
“ബൈക്ക് മുന്നോട്ടെടുക്കെടാ.”
അവൻ ബൈക്ക് മുന്നോട്ടെടുക്കുന്നതിനിടയിൽ അവളോട് പറഞ്ഞു.
“ഞാൻ അവളുടെ അടുത്ത് ബൈക്ക് ഒന്ന് നിർത്തും, നീ എന്തെങ്കിലും പറഞ്ഞു ഒന്ന് മുട്ടിക്കൊള്ളണം.”
“അതൊക്കെ ഞാൻ ഏറ്റു.”
അവൻ ബൈക്ക് കൊണ്ട് അശ്വതിടെ മുന്നിലായി നിർത്തി. പെട്ടെന്ന് ഒരു ബൈക്ക് മുന്നിൽ വന്നു നിന്നപ്പോൾ അവൾ പേടിച്ചു പിന്നിലേക്ക് ആഞ്ഞു. അവളിൽ ഉണ്ടായ പേടി കാർത്തികിന് അശ്വതിടെ കണ്ണുകളിൽ നിന്നും വായിച്ചെടുക്കാൻ കഴിഞ്ഞു.
രേഷ്മ പെട്ടെന്ന് പറഞ്ഞു.