“മോള് പെട്ടെന്ന് കുളിച്ചു റെഡി ആയെ, നമുക്ക് ക്ഷേത്രത്തിൽ പോകണം.”
“ഓഹ്.. ഇനി ഏതു കോന്തനാണോ എന്തോ കാണാൻ വരുന്നത്.”
“നമുക്ക് നോക്കാം ഏതു കോന്തൻ ആണെന്ന്.”
അവൾ പുതപ്പു ഫുൾ മാറ്റി കട്ടിലിൽ നിന്നും എഴുന്നേറ്റു. അപ്പോഴാണവൻ അവൾ ഇട്ടിരുന്ന മുട്ടിനു മുകളിൽ കിടക്കുന്ന സ്കര്ട് ശ്രദ്ധിച്ചത്.
“ഡി കൊരങ്ങി.. ഇത് ഇട്ടാണോ നീ വീട്ടിൽ നിൽക്കുന്നെ?”
“ഈ ചൂടത്തു ഞാൻ പിന്നെ ഫുൾ ഡ്രസ്സ് ഇട്ടു കിടക്കാടാ, ഒന്ന് പോയെ നീ.”
“ആൺപിള്ളേരാരെങ്കിലും നിന്നെ ഈ കോളത്തിൽ കണ്ടാലുണ്ടല്ലോ.”
“ഓഹ് പിന്നെ, എന്റെ റൂമിൽ അങ്ങ് ആണ്പിള്ളേര് വന്നു കയറിവല്ലേ.”
“അപ്പോൾ ഞാൻ വന്നു കരയുന്നതൊടി.”
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
“നിന്നെ അതിനു ആണായിട്ടു ആരാ കൂട്ടുന്നെ?”
“ഡീ… നിന്നെ ഉണ്ടാലോ..”
അവൻ അവളുടെ മുടിയിൽ പിടിച്ചു വലിച്ചു, ബാലൻസ് തെറ്റി രണ്ടുപേരും കൂടി കട്ടിലിലേക്ക് വീണു.
“ഡാ.. വിടാടാ തല വേദനിക്കുന്നു.”