ദിവസങ്ങൾ ഓരോന്നായി കടന്നു പോയി. കാർത്തികിന് അവന്റെ ഇഷ്ട്ടം അശ്വതിയോടു തുറന്നു പറയാൻ മാത്രം സാധിച്ചിരുന്നില്ല. കാർത്തികിനോട് വളരെ അടുത്ത ഒരു സുഹൃത്തിനെപോലെ ആണ് അശ്വതി പെരുമാറിയിരുന്നത്, അതുകൊണ്ടു തന്നെ ഇഷ്ട്ടം തുറന്നു പറഞ്ഞാൽ ആ ഫ്രണ്ട്ഷിപ് കൂടി നഷ്ട്ടപെടുമോന്നു അവൻ ഭയന്നു.
വൈകിട്ട് ക്ലാസ് കഴിഞ്ഞു വീട്ടിലേക്കു പോകുമ്പോൾ കോളജിനു മുൻപിൽ എന്തോ ആലോചിച്ചു നിൽക്കുന്ന അശ്വതിയുടെ മുന്നിൽ കാർത്തിക് ബൈക്ക് കൊണ്ട് നിർത്തി.
അവൻ അവളോട് ചോദിച്ചു.
“ഇവിടെങ്ങും അല്ലല്ലോ നീ, എന്താ ഇത്ര ആലോചന?”
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
“നിങ്ങൾക്കു ഒരു സർപ്രൈസ് തന്നല്ലോന്നു ആലോചിച്ചു നിൽക്കുവായിരുന്നു.”
കാർത്തിക്കിന്റെ പിന്നിൽ ഇരുന്ന രേഷ്മ ചോദിച്ചു.
“എന്താ ആ സർപ്രൈസ്?”
“പറഞ്ഞു കഴിഞ്ഞാൽ പിന്നെ അത് സർപ്രൈസ് ആകുമോ?”
“കാർത്തി.. അപ്പോൾ ആ സർപ്രൈസ് എന്താന്ന് നമുക്ക് ഒന്ന് കണ്ടുപിടിക്കണമല്ലലോ.”
അശ്വതി ചിരിച്ചു കൊണ്ട് പറഞ്ഞു
“നിങ്ങൾ ഒന്ന് ശ്രമിച്ചു നോക്ക് കണ്ടുപിടിക്കാൻ പറ്റുമോന്നു.”
കാർത്തിക് ചോദിച്ചു.
“ഇന്ന് എന്താ കഴിക്കാൻ അവിടേക്കു അവിടേക്കു വരാഞ്ഞത്?”
“വിശപ്പ് ഇല്ലായിരുന്നു, അതുകൊണ്ടു ക്ലാസ്സിൽ തന്നെ അങ്ങ്ഇരുന്നു,”
രേഷ്മ പറഞ്ഞു.