“അയ്യടി.. നിനക്ക് കല്യാണം എന്നൊരു ചിന്തയെ ഉള്ളോ, ആഹാരം കൈയിൽ ഉണങ്ങി പിടിച്ചില്ലേലും ഉടൻ ഒന്നും നിന്നെ കെട്ടിച്ചു വിടാൻ എനിക്ക് പ്ലാൻ ഇല്ലെങ്കിലോ?”
“നമുക്ക് കാണാം.. ഇങ്ങോട്ടു വാടാ..”
രേഷ്മ കാർത്തിക്കിന്റെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ട് പോയി. അവർ പോകുന്നത് തന്നെ നോക്കികിണ്ടു അശ്വതി ആര്യയോടു ചോദിച്ചു.
“ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ?”
“എന്താ?”
“ഇവർ ശരിക്കും സുഹൃത്തുക്കൾ തന്നെ ആണോ?”
ആര്യ ചിരിച്ചു കൊണ്ട് പറഞ്ഞു.
“ഇത് എന്നോട് ചോദിച്ചത് ഇരിക്കട്ടെ, കാർത്തികിനോട് ചോദിച്ചാൽ അവൻ നിന്നെ കൊന്നു കളയും… അനുഭവം കൊണ്ട് പറയുകയാ.”
“കാർത്തിക് ചേട്ടനെ കെട്ടുന്ന പെണ്ണിന്റെ ഭാഗ്യം.. ഫ്രണ്ടിനെ ഇത്ര സ്നേഹിക്കുന്നുണ്ടെങ്കിൽ ഭാര്യയെ എത്ര മാത്രം സ്നേഹിക്കും.”
അതിനു മറുപടി ആയി ആര്യ ഒന്ന് മൂളുക മാത്രം ചെയ്തു.
. . . .
രാത്രി ഫ്ളാറ്റിലെ ടെറസിനു മുകളിൽ കാർത്തിക്കിന്റെ മടിയിൽ തലവച്ചു കിടക്കുകയായിരുന്നു ആര്യ. ആകാശത്തെ നക്ഷത്രങ്ങളെ നോക്കി കിടക്കുന്നതിനിടയിൽ അവൾ അവനോടു ചോദിച്ചു.
“അവസാനം നീ ആഗ്രഹിച്ചപോലെതന്നെ അവൾ നിന്റെ മുന്നിൽ തന്നെ എത്തിയല്ലോ.”
“ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല അവൾ നമ്മുടെ കോളേജിൽ വരുമെന്ന്.”
“ഇനിയിപ്പോൾ കാര്യങ്ങൾ എലിപ്പമല്ലേ.. അവളോട് നിന്റെ ഇഷ്ട്ടം തുറന്നു പറയാല്ലോ.”
“അതിലാണ് എന്റെ ടെൻഷൻ… ഞാൻ എന്റെ ഇഷ്ട്ട അവളോട് പറയുമ്പോൾ അവൾക്കു താല്പര്യം ഇല്ല എന്ന് പറഞ്ഞാൽ.”
“ഏയ്.. അങ്ങനെ ഒന്നും ഒരിക്കലും അവൾ പറയില്ല.”