ഒരു രണ്ടു മാസം കഴിഞ്ഞപ്പോൾ ആഗ്നസ് സിസ്റ്ററിനു സ്ഥലം മാറ്റമായി…
കർണ്ണാടകത്തിലുള്ള ഒരു കോൺവന്റിലേക്ക്…
സിസ്റ്ററിനു പോകാൻ വലിയ സങ്കടമായിരുന്നു…
സാബിറയേയും രേവതിയേയും ഉൾപ്പടെ സിസ്റ്റർ ‘ സ്പെഷ്യൽ പിച്ചു’ കൊടുക്കാറുള്ള കുട്ടികളേയൊക്കെ കെട്ടിപ്പിടിച്ചു കരഞ്ഞാണ് സിസ്റ്റർ പോയത്….
പത്താം ക്ലാസ്സു പാസ്സായ ജാൻസി സെക്കൻഡ് ഗ്രൂപ്പെടുത്തു കോളേജിൽ ചേർന്നിരുന്നു…
അതിനു ശേഷം നേഴ്സിംഗ് പഠിച്ചു നേഴ്സായി. പിന്നെ കല്യാണം കഴിച്ച് ഗൾഫിൽ പോയെന്നറിഞ്ഞു.
പില്ക്കാലത്ത് ജാൻസിയുടെ ഭർത്താവ് മരിച്ചെന്നും അതോടെ ജാൻസിയും മകനും നാട്ടിലെത്തിയിട്ടുണ്ടെന്നും ആരോ പറഞ്ഞറിഞ്ഞു. ജാൻസിയിപ്പോൾ ടൗണിലെ ആശുപത്രിയിൽ ജോലി ചെയ്യുകയാണെന്നും…
…
” നീ എന്തോന്നാടീ ഓർത്തു നിൽക്കുന്നത്…”
സാബിറയുടെ ചോദ്യം രേവതിയെ ഓർമ്മകളിൽ നിന്നുണർത്തി…
” ഓ… ഞാൻ നമ്മുടെ സ്ക്കൂൾ ജീവിതമൊക്കെ ഓർത്തു പോയി…” ചിന്തകളിൽ നിന്നും വർത്തമാനകാലത്തിലേക്കു തിരിച്ചെത്തിയ രേവതി പറഞ്ഞു.
” നമ്മുടെ ജാൻസി സംഭവമാണോടീ ” സാബിറ ചോദിച്ചു.
” അതേടീ “
” സിസ്റ്ററും ടീച്ചറുമൊക്കെ ഇപ്പം എവിടെയുണ്ടോ ആവോ… പിന്നെ എടീ ജാൻസി ഇപ്പം സെന്റ്.മേരീസ് ഹോസ്പിറ്റലിലുണ്ട്. നേഴ്സിംഗ് സൂപ്രണ്ടാ…
ഇപ്പം ഭയങ്കര തടിയൊക്കെ വച്ച്…”