” പക്ഷേ ഞാനതായിരിക്കില്ല ചെയ്യാൻ പോകുന്നത്. വേണ്ടി വന്നാൽ ഒരു രണ്ടോ മൂന്നോ ലക്ഷം അങ്ങു മുടക്കും… ക്വട്ടേഷൻ ടീമിനേയ്… പിന്നെ…”
അവൾ അർദ്ധോക്തിയിൽ നിർത്തി…
ബിജിയുടെ സ്വരത്തിലെ ഭീഷണിയും ദാർഢ്യവും സാബു തിരിച്ചറിഞ്ഞു…
അവന്റെ മുഖത്തും നെറ്റിയിലും വിയർപ്പു പൊടിഞ്ഞു…
അവനിലേക്ക് വാക്കുകൾ ആഴ്ന്നിറങ്ങാനെന്നോണം അവൾ അവന്റെ കണ്ണുകളിലേക്കു തറപ്പിച്ചു നോക്കി ഒരു നിമിഷം കൂടി അങ്ങനെ നിന്നു…
പിന്നെ നിവർന്നു നിന്ന് പൊട്ടിച്ചിരിച്ചു കൊണ്ട് മുടി പിന്നിലേക്കു മാടിയൊതുക്കിക്കൊണ്ടു വീണ്ടും പറഞ്ഞു,
” പക്ഷേ നമ്മളു മൂന്നു പേരിലും ഇക്കാര്യം ഒതുങ്ങി നിൽക്കുന്നിടത്തോളം നീ പേടിക്കേണ്ട…”
സാബുവിൽ നിന്നും ആശ്വാസത്തിന്റെ ഒരു ദീർഘശ്വാസം പുറത്തു ചാടി. അവൻ ശരിക്കും വിരണ്ടു പോയിരുന്നു…
” നീ നിൽക്ക്. ഞാനിതാ വരുന്നു…”
ബിജി അകത്തു മുറിയിലേക്കു പോയി…
തിരിച്ചു വന്ന അവൾ രണ്ടായിരത്തിന്റെ പത്ത് നോട്ടുകൾ അവന്റെ കയ്യിലേക്കു വച്ചു കൊടുത്തിട്ടു പറഞ്ഞു,
” ഇതു വച്ചോ. വയനാട് ഹോട്ടൽ മഹാറാണിയിൽ റൂമെടുത്തോ. പിന്നെ… സമീറിനേയും കൂട്ടിക്കോ. അവൻ പ്രശ്നമാകില്ലാന്നു നിനക്കുറപ്പുണ്ടോ…”
” ഒരു പ്രശ്നവുമുണ്ടാകില്ല ചേച്ചീ. സത്യം… വിശ്വസിക്ക്…”