“ഒരു പ്രൊപോസൽ ഏകദേശം ഉറച്ച പോലെയാണ്.ഉടനെ കല്യാണം നടത്താൻ ആണ് തീരുമാനം എന്ന് പപ്പ പറഞ്ഞു”
ഞാൻ വെറുതെ മൂളി. ” hmmmm “
എനിക്ക് എന്തോ മനസ്സിന് ഒരു സങ്കടം തോന്നി. എന്റെ സ്വന്തം ആയിരുന്ന എന്തോ നഷ്ടപ്പെട്ടു പോകുവാണല്ലോ എന്നൊരു തോന്നൽ. പിറ്റേ ദിവസം ആണ് അവളുടെ പാരെന്റ്സ് തിരിച്ചു വരുന്നത്. ഞാൻ നേരത്തെ ജോലി മതിയാക്കി റൂമിലേക്ക് പോയി.
കുറച്ചു നേരം കിടന്നു. മെസ്സേജിന്റെ സൗണ്ട് കേട്ട് എണീറ്റു മൊബൈൽ എടുത്തു നോക്കിയപ്പോ അവൾ ആണ്.
“ഹലോ”
“എവിടെ പോയി”
“വിഷമം ആയോ”
“ഇല്ല”
“ഒരു തലവേദന. അത് കൊണ്ട് ഇങ്ങു പോന്നു”
അവിടെ നിന്നും മറുപടി ഇല്ല.
“നീ എന്താ ചെയ്യണേ”
“വെറുതെ കിടക്കുന്നു”
“ഇന്ന് വേറെ പണി ഒന്നുമില്ലെങ്കിൽ ഇങ്ങോട്ടു വാ. ഇന്ന് ഡിന്നർ ഇവിടെ നിന്നു ആവട്ടെ”
ഞാൻ കേൾക്കാൻ കൊതിച്ച വാക്കുകൾ ആയിരുന്നു അത്. എന്റെ മനസ്സ് തണുപ്പിക്കാൻ വേണ്ടി ആണ് അവൾ വിളിച്ചത് എന്ന് എനിക്ക് മനസ്സിലായി. ഞാൻ അപ്പൊ തന്നെ ശരി എന്ന് പറഞ്ഞു. പോയി നന്നായി ഒന്ന് കുളിച്ചു റെഡി ആയി അവളുടെ വീട്ടിലേക്കു തിരിച്ചു.