ആ ഫോട്ടോയിൽ ഞാൻ ഒരു ചിക്കൻ നഗേറ്റ് എടുത്തു വായിലേക്ക് ഇടുന്നതു ആയിരുന്നു. അതും കൂടി കേട്ടതോടെ ഞാൻ ആകെ വല്ലാതായി. ഞാൻ മറുപടി കൊടുത്തു. “I didn’t see that coming. otherwise I would have posed too” പിന്നെ അതിൽ ഒരു പാട് കമൻറ്സ് അങ്ങോട്ടും ഇങ്ങോട്ടും അയച്ചു. പിന്നെ ഇത് കൈ വിട്ടു പോകും എന്നായപ്പോൾ ഞാൻ പ്രൈവറ്റ് മെസ്സേജിലേക്ക് കടന്നു.
“ഇതൊക്കെ പബ്ലിക് ആയിട്ടു വേണമായിരുന്നോ”
“അയ്യോ.. അത് ഞാൻ റെജിനെ ഉദ്ദേശിച്ചു പറഞ്ഞതായിരുന്നു…സോറി “
“എന്തായാലും നാണം കെട്ടു 😉 ആഹ്… സാരമില്ല ..ഇനി ഇപ്പോ പറഞ്ഞിട്ടെന്തു കാര്യം. അത് പോട്ടെ.. അനില എവിടാ വർക്ക് ചെയ്യുന്നേ”
“ഞാൻ കിംഗ് അബ്ദുൽ അസീസ് ഹോസ്പിറ്റലിൽ”
“എംബിബിഎസ് നാട്ടിലാണോ ചെയ്തേ”
“അതെ.. തൃശൂർ മെഡിക്കൽ കോളേജ്”
കൂടുതൽ പറഞ്ഞു ബോർ അടിപ്പിക്കുന്നില്ല. അങ്ങനെ എല്ലാ ദിവസവും ഞങ്ങൾ ചാറ്റ് ചെയ്യാൻ തുടങ്ങി. ചാറ്റ് ഫേസ്ബുക്കിൽ നിന്ന് വാട്സാപ്പിൽ എത്തി. അവൾക്കു എന്നോട് ഒരു സോഫ്റ്റ് കോർണർ ഉണ്ടാകുന്നതു ഞാൻ മനസ്സിലാക്കി. പെൺകുട്ടികൾക്ക് നിഷ്കളങ്കമായും മര്യാദയോടെയും സംസാരിക്കുന്നവരെ ഇഷ്ടമാണ് എന്നൊരു സൈക്കോളജി അതിൽ ഉണ്ടാകാം. ഞങ്ങൾ എല്ലാ കാര്യവും ഷെയർ ചെയ്യാൻ തുടങ്ങി. രാവിലെ മുതൽ രാത്രി കിടക്കുന്നതു വരെ ചാറ്റിങ് തന്നെ. 2 മാസത്തോളം ഈ ചാറ്റിങ് തുടർന്നു.
ശരിക്കും തുറന്നു പറഞ്ഞില്ലെങ്കിലും ഞാനും അവളും തമ്മിൽ വല്ലാതെ അടുത്തു.