എൻറെ കമ്പനിയിലെ മാനേജർ ആയിരുന്നു ഫ്രാൻസിസ് ഫിലിപ്പ്. അദ്ദേഹവും ഭാര്യയും മകളും കൂടെ ഞങ്ങളുടെ അതേ ഏരിയയിൽ തന്നെ ആണു താമസം. ഫ്രാൻസിസ് സാറും ഭാര്യ ആനി ഫ്രാൻസിസും മലയാളികൾ ആണെങ്കിലും ജനിച്ചതും വളർന്നതും എല്ലാം തമിഴ്നാട്ടിലാണ്.. അത് കൊണ്ട് മലയാളം പറയുമ്പോഴും ഒരു തമിഴ് ചുവ ഉണ്ടാകും.
ഒന്നാമത് സൗദി.. പിന്നെ കൺസ്ട്രക്ഷൻ കമ്പനി കൂടെ ആയതു കൊണ്ട് മരുന്നിനു പോലും ഒരു പെണ്ണിനോടു പോലും മിണ്ടാൻ കൂടെ കിട്ടാത്ത അവസ്ഥ ആണ്. ആ സമയത്താണു ക്രിസ്മസ് വന്നത്.. സാർ ഞങ്ങൾ കുറച്ചു പേരെ ക്രിസ്മസിന്റെ അന്ന് രാത്രി ഡിന്നറിനു വീട്ടിലേക്കു ക്ഷണിച്ചു. എല്ലാ ക്രിസ്മസിനും പുള്ളി ഇങ്ങനെ ട്രീറ്റ് നടത്താറുണ്ട്.. ഫ്രീ ഫുഡ് വേണ്ടെന്നു വെക്കുന്ന സ്വഭാവം പണ്ടേ ഇല്ലാത്തതു കൊണ്ട് ഞാനും എൻറെ സുഹൃത്ത് റെജിനും കൂടെ രാത്രി അവിടേക്കു വെച്ച് പിടിച്ചു. രാത്രി 7 മണിയോടെ ഞങ്ങൾ അവിടെ എത്തി.. അവിടെ അപ്പോൾ തന്നെ ഒരു പാട് ആളുകൾ എത്തിയിട്ടുണ്ടായിരുന്നു. നല്ല സൗകര്യങ്ങൾ ഉള്ള പഴയ ഒരു ബിൽഡിംഗ് ആണ് അവരുടേത്. കയറി ചെല്ലുമ്പോ ഒരു വലിയ ഹാൾ. ഹാളിൽ നിന്ന് 2 ബെഡ്റൂമിലേക്കും tv റൂമിലേക്കും കിച്ചണിലേക്കും വാതിലുകൾ. ടീവി റൂമിൽ സോഫാ സെറ്റികൾ ഇട്ടിട്ടുണ്ട്..ഞങ്ങൾ നേരെ പോയി അതിൽ ഒന്നിൽ സ്ഥാനം പിടിച്ചു.
അവിടെ വച്ചാണ് അനിലയെ ഞാൻ ആദ്യമായി കാണുന്നത്..അനില ഫ്രാൻസിസ്.25 വയസ്സ്.. ഫ്രാൻസിസ് സാറിന്റെ മകൾ.. കൂൾ ഡ്രിങ്ക്സും ആയി വന്ന മാലാഖ. ഇരു നിറം ആണ് അവൾക്ക്. മുഖം കാണാൻ ഒരു പ്രത്യേക ഭംഗി ആണ്.. ഐശ്വര്യം തുളുമ്പുന്ന മുഖം.. സാധാരണയിൽ അൽപ്പം കൂടുതൽ വണ്ണം ഉണ്ടെങ്കിലും അത് ഒട്ടും അഭംഗി തോന്നിക്കില്ല.