നയനയുടെ പത്താം ക്ലാസ് കഴിഞ്ഞപ്പോൾ മഹാദേവൻ ബന്ധുക്കളുടെയും കൂട്ടുകാരുടെയും ഉപദേശങ്ങൾക്കനുസരിച് ..നയനയെ നാട്ടിലെ ഒരു സ്ക്കുളിൽ ചേർത്തു .അവിടെ മുത്തശ്ശിയുടേം പാപ്പന്റെയും എളെമ വിജി യുടെയും കൂടെ നയന കുട്ടി താമസമാക്കി ….ഗൾഫ് വിട്ടു വന്നതിൽ നയനക്കു വിഷമം ഉണ്ടായിരുന്നു …അവിടുത്തെ കൂട്ടുകാരേയും …..അവളുടെ നൃത്ത അധ്യാപികയെയും അവൾ വളരെ മിസ് ചെയ്തു …….
പുതിയ സ്ക്കുളിൽ അഡ്ജസ്റ്റ് ചെയ്യാൻ അവൾക്കു സമയം എടുകേണ്ടി വന്നു …..പിന്നീട അവൾ ഒരുവിധം പൊരുത്തപ്പെട്ടു വന്നു …2 കൂട്ടുകാരികൾ അവൾക്കു കിട്ടി …..നിഷയും ഫാത്തിമയും ….അവർ 2 പേരും നയ നയെ പോലെ തന്നെ വിദേശത്തു പഠിച്ചവരാണ് …അതിനാൽ തന്നെ ആകാം….അവർ പരസ്പരം പെട്ടന്ന് അടുത്തതും ….
അങ്ങിനെ ഇരിക്കെ ആണ് വിജി എളേമ്മ പ്രെഗ്നന്റ് ആകുന്നത് …കല്യാണം കഴിഞ്ഞ 3 വര്ഷംആയി…അതിനാൽ തന്നെ ഈ വാർത്ത കുടുംബത്തിൽ ഒരു ഉത്സവം തന്നെ ഉണ്ടാക്കി ….മുത്തശ്ശി നടത്തിയ നേർച്ചകൾ ഒക്കെ ഫലമണിഞ്ഞു …… പപ്പനും ഏറെ സന്തോഷവാൻ ആയിരുന്നു ….എല്ലാം നയന കുട്ടിയുടെ ഐശ്വര്യം എന്ന മുത്തശ്ശി പറഞ്ഞു …..നയന വന്നതു വീട്ടിൽ ഒരു ഉത്സാഹം ആണ് ….
എല്ലാം സന്തോഷത്തോടെ പോയി കൊണ്ടിരുന്നു ….