പ്രതീക്ഷിച്ചപോലെ രാവിലെ എണീറ്റ് മുതൽ എനിക്കൊരു പണിയും ഉണ്ടായിരുന്നില്ല. രാവിലെ എണീറ്റപ്പോൾ സമയം ഏകദേശം എട്ടുമണി ആയിരുന്നു വിദ്യയും ലക്ഷ്മിയും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു, ശങ്കരേട്ടൻ പുലർച്ചെ കൃഷിയിടത്തിൽ പോയി തിരിച്ചു വന്നിട്ടില്ല, എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുമ്പോഴാണ് ശാരദേച്ചി തോർത്തുമായി വന്ന പൊളിച്ചു വരാൻ പറഞ്ഞത്. വലിയ വീടാണ് എൻകിലും വീടിന്റെ പിന്നിലായി ആകെ രണ്ട് കുളിമുറിയെ എല്ലാവർകകും കൂടി ഉള്ളൂ. മണിച്ചിത്രത്താഴിൽ മോഹൻലാൽ കുളിക്കാൻ പോകുന്ന കുളിമുറി ഉൻട് അതുപോലൊരെണ്ണം. ഒന്നിൽനിന്ന് എത്തിനോക്കിയാൽ മറ്റേത് കാണാം രണ്ടെണ്ണം എന്ന പേരിനു മാത്രമേയുള്ളൂ. കുളികഴിഞ്ഞ് വന്നതും ശങ്കരേട്ടൻ എന്നെയും കാത്ത് ചായ കുടിക്കാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു. “ശങ്കരേട്ടൻ രാവിലെ എപ്പോഴാണ് കൃഷി ഇടത്തിൽ പോവാറ്”
“ഞാൻ രാവിലെ 5 മണിക്ക് മുന്നേ ഇറങ്ങും”
“ഇനി എപ്പോഴാണ് ഇറങ്ങുന്നത്”
“ഇനി പണിക്കാർക്കുള്ള ചോറുമായി 12 കഴിഞ്ഞ ഇറങ്ങും”