വൈകുന്നേരം അൻചുമണിയായപ്പോൾ ശങ്കരേട്ടന്റെ മക്കൾ വന്നു ചേച്ചിയെ കണ്ടാൽ സിനിമാനടി ഇനിയ പോലെ ഇരിക്കും ചേച്ചിയുടെ പേര് ശ്രീവിദ്യ എന്നാണ് അനിയത്തിയുടെ പേര് ശ്രീലക്ഷ്മി ലക്ഷ്മിയെ കണ്ടാൽ നിവേദ്യംസിനിമയിലെ ഭാമയെ പോലെയുണ്ട്.. ലക്ഷ്മിയാണ് എന്നോട് ആദ്യം സംസാരിച്ചത് വിദ്യ ചേച്ചി ഒന്ന് ചിരിക്കുക മാത്രമാണ് ചെയ്തത്. അന്ന് രാത്രി ഉറങ്ങുന്നതുവരെ ലക്ഷ്മി മുഴുവൻ സമയവും എന്നോടുകൂടെ സംസാരിച്ചിരിക്കുകയായിരുന്നു. ലക്ഷ്മി അടുത്തുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിക്കുന്നു ചേച്ചി തൊട്ടടുത്തുള്ള ഗവണ്മെന്റ് ഹൈസ്കൂൾ ടീച്ചറായി ജോലി നോക്കുന്നു രണ്ടുപേരും രാവിലെ ഒരുമിച്ച് പോവുകയും വൈകുന്നേരം ഒരുമിച്ച് തിരിച്ചു വരികയും ചെയ്യും ചേച്ചിയുടെ ബൈക്കിലാണ് പോക്കുവരവ്. ചേച്ചിക്ക് ് ജിബിൻ ചേട്ടൻ ഇവിടെ വരുന്നത് ഇഷ്ടമല്ല എന്ന് ചേച്ചി ഇന്നലെ പറഞ്ഞിരുന്നു. കഷ്ടപ്പെട്ട് ഉള്ള ചിരി കണ്ടപ്പോൾ എനിക്കും തോന്നിയതാണ് ഇത് ചേച്ചിയും അനിയത്തിയും ആക്ര ചേർച്ചയിൽ അല്ല എന്നും എനിക്ക് മനസ്സിലായി. വളരെക്കുറച്ച് സമയം കൊണ്ട് അവരുടെ കുടുംബ ചരിത്രം ഏകദേശം എനിക ലക്ഷ്മി പറഞ്ഞു തന്നു . ഉറങ്ങാൻ കിടക്കുമ്പോൾ എൻറെ മുഴുവൻ ചിന്ത നാളെ രാവിലെ മുതൽ എന്തുചെയ്യുമെന്നു ആയിരുന്നു.