ചായക്കടയിൽ നിന്ന് പുറത്തിറങ്ങുമ്പോഴാണ് ഉത്സവകമ്മിറ്റിക്കാർ അങ്ങോട്ടേക്ക് വന്നത് സാജിയെ പുതിയകാവിലെ ഉത്സവാ അട്ത്ത ഞാറായ്ച്ച ഇന്റെ കൈയ്യിന് ഒരു നല്ലതുക ഞങ്ങള് പ്രതീക്ഷിക്കുന്നു കൂട്ടത്തിലൊരാൾ പറഞ്ഞു
ഇങ്ങളൊര് ആയിരൊര്പ്യ എഴ്തിക്കോ കായ് ഞാൻ ഉമ്മിന്റെ കൈയികൊട്ക്കാ പെരേന്ന് വാങ്ങിക്കോ
അവർ ആയിരത്തിന്റെ രസീതും കൊടുത്ത് ചായക്കടയിലേക്ക് കയറി പോയി അജിത്തിന്റെ കാർ സാജിദിനെയും കൊണ്ട് അവന്റെ വീട്ടിലേക്ക് ചലിച്ചു
വീട്ടിലെത്തി കുശലങ്ങളൊക്കെ പറഞ്ഞ് ആയിഷാ ഉണ്ടാക്കിയ നെയ്ച്ചോറും കോഴിയുമൊക്കെ വെട്ടിവിഴുങ്ങി തിണ്ണയിൽ ഇരിക്കുമ്പോൾ അജിത്ത് സാജിദിനോട് രഹസ്യമായി ചോദിച്ചു
ഡാ സാധനം എവിടെ ?
എന്ത് ?
മറ്റവൻ
അത് റൂമിലാ
എന്നാ താ ഞാൻ പോന്നാ
ഡാ ഉമ്മയോ ബാപ്പയോ കണ്ടാ ആകെ കൊയപ്പാകും മ്മക്ക് നാളപൊട്ടിക്കാം റഷീദിന്റെ പൊരേൽ കൂടാം ഞീ ഞമ്മളെ സുധീഷിനേം വിളിച്ചോ
ഞാൻ ഇതും പ്രതീക്ഷിച്ചാ ഈട ഇത്രേം നേരം നിന്നേ ഒരുമാതിരി ഊമ്പിത്തരം കാണിക്കരുത്
എടാ ഈടന്ന് ഇപ്പ കൊണ്ടോക്ന്നെ വലിയ റിസ്കാ ഉമ്മിയോ ബാപ്പയോ കണ്ടാ പിന്ന എന്റെ കൊലപാതകായിരിക്കും അതൊണ്ടെല്ലേടാ
ജ് കൂടുതൽ വർത്താനൊന്നും അടിക്കണ്ട അനക്ക് തര്യേൻ പറ്റുവെങ്കിൽ താ
എളാപ്പക്ക് കൊട്ത്തേന്റെ ബാക്കി ഒരു അര ലിറ്ററിണ്ട് അത് ഇപ്പോ കൊണ്ടോയ്ക്കോ മറ്റേത് നാളെ വൈകിട്ട് എല്ലാരും വന്നിട്ട് പൊട്ടിക്കാം
അതെങ്കിൽ അത് ജ് താ