അങ്ങനെ ഞങ്ങള്‍ അമ്പലത്തില്‍ നിന്നും ഇറങ്ങിയ ശേഷം നേരെ ചിറ്റയുടെ വീട്ടിലേക്ക് നടന്നു. ചിറ്റയ്ക്ക് ഞാന്‍ വരുന്നത് അത്ര താല്പര്യം ഇല്ലാത്ത പോലെ എനിക്ക് തോന്നി. എന്നാല്‍ ദേവു നല്ല സന്തോഷത്തില്‍ ആയിരുന്നു. ഇനി ഞാന്‍ ചിറ്റയെ മറ്റൊരു കണ്ണ് കൊണ്ട് നോക്കിയത് കൊണ്ടാണോ ചിറ്റയ്ക്ക് അങ്ങനെ തോന്നിയത് എന്ന ചിന്ത എന്നെ വലച്ചു. അതിനാല്‍ സ്വയം ഞാന്‍ എന്റെ കണ്ണുകളെ നിയന്ത്രിക്കാന്‍ തീരുമാനിച്ചു.
ചെറുതായി ഇരുട്ടി തുടങ്ങിയ കാരണം ഞങ്ങള്‍ നടന്നു കൊണ്ട് ചിറ്റയുടെ വീട്ടില്‍ കയറി. കൂടെ ദേവുവും ഉണ്ടായിരുന്നു.
ചിറ്റ എന്നോട് ഒന്നും സംസാരിക്കാത്തതിനാല്‍ എനിക്ക് സങ്കടം തോന്നി. എന്നാല്‍ ദേവു എന്നോട് നല്ല പോലെ സംസാരിച്ചു. ചിറ്റ നേരെ അടുക്കളയില്‍ കയറി എന്തോ പാകം ചെയ്യാന്‍ തുടങ്ങി.
ഞാനും ദേവുവും ഉമ്മറത്ത് ഇരുന്നു കൊണ്ട് ഓരോ കാര്യങ്ങള്‍ പറയാന്‍ തുടങ്ങി.
“എന്ത് പറ്റി ചിറ്റയ്ക്ക്” ഞാന്‍ ദേവുവിനോട് തിരക്കി
“എന്ത് പറ്റിയെന്നാ”
“എന്നോട് ഒന്നും മിണ്ടുന്നില്ല”
“അതോ, ഈയിടെയായി അമ്മ അങ്ങനെയാ, ഇടയ്ക്ക് നല്ല പോലെ ദേഷ്യം വരും.”
“ഓ നിന്നോടും അങ്ങനെ ആണോ”
“അതെ, രാത്രി ഞാന്‍ കിടക്കാന്‍ വൈകിയാല്‍ ഉടന്‍ ലൈറ്റ് ഓഫ് ചെയ്തു കിടക്കാന്‍ പറയും”
“ആണോ”