“ഓഹ് അതോ , അതു ഞാൻ അപ്പൊ ഴെ വിട്ടു, സാർ അതു മറന്നില്ലേ “
അവൾ പറഞ്ഞു,
“മം “
ഞാൻ ഒന്നു മൂളി.
“അപ്പൊ ശരി പിന്നെ കാണാം “
എന്നു പറഞ്ഞു അവൾ ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് തിരിഞ്ഞു നടന്നു.
ആ ചിരിയുടെ അർത്ഥം എനിക്ക് പെട്ടന്ന് മനസ്സിൽ ആയില്ല, അവളുടെ മട്ടും ഭാവവും കണ്ടിട്ട് ഒരു വശപ്പിശക്ക് എന്തോ ഇന്നലെ വരെ കണ്ട കീർത്തിയെ അല്ല ഞാൻ ഇന്ന് കണ്ടത് അവൾക്കു എന്നോട് എന്തോ പറയാൻ ഉള്ള മാതിരി,
അങ്ങനെ രണ്ടു ദിവസം കഴിഞ്ഞു വ്യാഴാഴ്ച്ചാ ആയി.
അന്ന് വൈകിട്ടു ആയിരുന്നു പാർട്ടി സംഘടിപ്പിച്ചിരുന്നത്.
അന്നത്തെ ആ കീർത്തിയും ആയിട്ടുള്ള സംഭവത്തിന് ശേഷം കീർത്തിക്ക് എന്നോട് എന്തോ കൂടുതൽ അടുപ്പം കാണിക്കുന്ന പോലെ, ഇനി അവള്ക്ക് എന്നോട് പ്രേമം വല്ലതും തോന്നി തുടങ്ങിയോ അതോ എന്റെ തോന്നൽ ആണോ, അറിയില്ല എന്തായാലും കാത്തിരുന്നു കാണാം എന്നു കരുതി ഞാൻ ആ ടോപ്പിക്ക് വിട്ടു.
വൈകുന്നേരം പാർട്ടി ആയതു കൊണ്ട് ഞാൻ ഒരു ബ്ലാക്ക് ജീൻസും യൂണിഫോം ഷർട്ടും ആണു ധരിച്ചിരുന്നത്. പാർട്ടിക്ക് വേണ്ടി ഒരു ഷർട്ട് കാറിൽ കരുതിയിരുന്നു.
അന്ന് എല്ലാവരും ജോലിയിൽ നല്ല ഉഷാർ ആയിരുന്നു വൈകുന്നേരം പാർട്ടി ഉണ്ടാലോ അതിന്റെ ഒരു ത്രില്ലിൽ ആയിരുന്നു.
ഞാൻ ഉച്ച ആയപ്പോൾ എല്ലാവരോടും വർക്ക് ഒക്കെ കഴിഞ്ഞെങ്കിൽ റൂമിൽ പൊക്കോളാൻ പറഞ്ഞു . വൈകുന്നേരം പാർട്ടി നടക്കുന്ന ഹാളിൽ എത്തിയാൽ മതിയെന്നും.
അങ്ങനെ ഓഫീസിൽ ഇണ്ടായിരുന്ന മിക്ക സ്റ്റാഫും ഉച്ച ആയപ്പോൾ പോയി .
എനിക്ക് കുറച്ചു പേപ്പർ വർക്ക് ബാക്കി നില്കുന്നത് കൊണ്ട് ഞാൻ ഓഫീസിൽ തന്നെ ഇരുന്നു.
“സാർ പോയില്ലേ “
കീർത്തി യുടെ മധുരമുള്ള ശബ്ദം എന്റെ ചെവികളിൽ വന്നു അലയടിച്ചു.
“ഇല്ല ഞാൻ ഇവിടെന്നും നേരെ പോകാം എന്ന് വിചാരിച്ചു, നമ്മുടെ റിമിക്ക് വില്ല പ്രൊജക്റ്റ് ന്റെ കുറച്ചു ഫോര്മാലിറ്റി കൂടി ബാക്കി ഉണ്ട് അതിന്റെ പേപ്പർ റെഡി ആകുക ആയിരുന്നു.അല്ല കീർത്തി എന്താ പോകഞ്ഞേ ? “
ഞാൻ ചോദിച്ചു,