ഞാൻ മുന്നിലെ കസേര നീട്ടി കാണിച്ചു കോണ്ട് പറഞ്ഞു,
അവൾ ആ കസേരയിലേക്ക് ഇരുന്നു. അപ്പോഴും അവളുടെ മുഖത്തു ഒരു പുഞ്ചിരി നിറഞ്ഞു നിന്നിരുന്നു.
“ഹൌ മെ ഐ ഹെല്പ് യു. “
ഞാൻ അവളുടെ മുഖത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു.
“സാർ ഐ ആം കീർത്തി “
അവൾ അതു പറയുന്നതിനോടൊപ്പം ഒരു ലെറ്റർ എന്റെ കൈയിലേക്ക് നീട്ടി.
ഞാൻ അതു തുറന്നു നോക്കിയപ്പോൾ അവളെ എന്റെ പേർസണൽ സെക്രട്ടറി ആയി നിയമിച്ചോണ്ടുള്ള ഓർഡർ ആയിരുന്നു.
“കീർത്തി മലയാളി ആണല്ലേ “
ഞാൻ അതു വായിക്കുന്നതിനിടയിൽ ചോദിച്ചു.
“അതെ സാർ, “
അവളുടെ കിളിനാദം വീണ്ടും,
“അപ്പൊ ഇനി മലയാളത്തിൽ സംസാരിക്കുന്നത് കൊണ്ട് വിരോധം ഇല്ലല്ലോ “
ഞാൻ ഒരു ചിരിയോടെ ചോദിച്ചു.
“ഇല്ല സാർ “
അവൾ പുഞ്ചിരി തൂകി കൊണ്ട് പറഞ്ഞു.
“ഞാൻ അജിത്ത് ഈ കമ്പിനിയിലെ ജിഎം, എന്റെ പേർസണൽ സെക്രട്ടറി ആയിട്ടാണ് കീർത്തിക്കു പോസ്റ്റ് കിട്ടിയിരിക്കുന്നത്,”
“ഉം “
“ഇതിനു മുൻപ് വേറെ എവിടെ എങ്കിലും ജോലി ചെയ്തിട്ടുണ്ടോ “
ഞാൻ ചോദിച്ചു.
“ഞാൻ ഇവിടെ വന്നിട്ട് ഒരു വർഷം ആകുന്നു , ഞാൻ റെഗിനാ അസ്സോസിയേറ്റിൽ ആയിരുന്നു. അവിടെ ഒൻപതു മാസം ഉണ്ടായിരുന്നു “
അവൾ പറഞ്ഞു,
“പിന്നെന്താ അവിടെ നിർത്തിയത് “
” ഗ്ലോബൽ റീസെഷൻ മൂലം ആ കമ്പനി അടച്ചു പൂട്ടി. രണ്ടു വർഷത്തെ വിസ ഉള്ളതുകൊണ്ട് ഞാൻ പിന്നെ നാട്ടിലേക്ക് പോയില്ല.ഇവിടെ വേറെ ജോലി ട്രൈ ചെയുക ആയിരുന്നു,”