എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ഞാൻ അവനോടു ചോദിച്ചു.
അവൻ അപ്പോഴേക്കും ഫോൺ എടുത്തു വീട്ടിലേക്ക് ഡയൽ ചെയ്തു. കുറച്ചു കഴിഞ്ഞപ്പോൾ കാൾ കണക്ട് ആയി അവൻ അപ്പൊ എന്റെ കൈയിൽ ഫോൺ തന്നു.
“ഹലോ “
അപ്പുറത്ത് നിന്നും കുറെ നാൾ ആയി ഞാൻ കേൾക്കാത്ത അമ്മയുടെ ശബ്ദം എന്റെ ചെവിയിൽ അലയടിച്ചപ്പോൾ അറിയാതെ ആണെങ്കിലും എന്റെ കണ്ണ് നിറഞ്ഞു പോയി.
“ഹലോ.. അമ്മ.. ഇതു ഞാനാ.. അജി.. “
എങ്ങെനെ ഒക്കെ ഞാൻ അതു പറഞ്ഞു ഒപ്പിച്ചു.
അതു പറഞ്ഞു കഴിഞ്ഞപ്പോൾ ഫോണിലൂടെ അമ്മയുടെ ശബ്ദം ഒന്നും കേട്ടില്ല കുറച്ചു സമയം.
“മോനെ അജി.. “
പിന്നിട് ഒരു തേങ്ങലോടെ അമ്മയുടെ വാക്കുകൾ എന്നെ തേടി എത്തി.
“അതെ അമ്മേ ഞാൻ തന്നെയാ അജി “
“മോൻ എവിടെയാ, എത്ര നാൾ ആയി ഈ അമ്മ മോന്റെ ശബ്ദം കേൾക്കാനായി കൊതിക്കുന്നു. വേഗം വീട്ടിലേക്ക് വാ മോനെ.”
അമ്മ ചെറുതായി കരയുന്ന ശബ്ദത്തോടെ പറഞ്ഞു.
“അതു.. അമ്മ ഞാൻ അമലിന്റെ അടുത്ത് ആണു ഉള്ളത്, അച്ഛൻ എവിടെ അമ്മേ? “
ഞാൻ ചോദിച്ചു.
“അച്ഛൻ ഇപ്പൊ ജോലിക്ക് പോയൊള്ളു രാവിലെ വരുകയുള്ളു, ഞാൻ അച്ഛനോട് പറയാം “
“അപ്പൊ അമ്മ ഒറ്റക്ക് ആണോ വീട്ടിൽ, “
“ഇല്ല, ഇവിടെ സ്വപ്നയുടെ അകന്ന ബന്ധത്തിലെ അമ്മായി ഉണ്ട് കൂട്ടിനു, “
“ഉം, “
ഞാൻ അമ്മയും കൂടി എന്തൊക്കെ യോ സംസാരിച്ചു അമ്മ എങ്ങനെ എങ്കിലും നാട്ടിലേക്ക് ചെല്ലാൻ നിർബന്ധിച്ചു ,അമ്മക്ക് എന്നെ എങ്ങനെ എങ്കിലും കണ്ടാൽ മതി എന്നായിരുന്നു. ഞാൻ രണ്ടാഴ്ച കഴിഞ്ഞു നാട്ടിൽ എത്തും എന്നു അമ്മക്ക് വാക്ക് കൊടുത്തു.