“അജിക്ക് ചേട്ടനോ ചേച്ചിയോ അങ്ങനെ ആരെങ്കിലും ഇണ്ടോ ?”
“ഇല്ല ഞാൻ ഒറ്റ മോൻ ആണു “
ഞാൻ പറഞ്ഞു.
ഞങ്ങൾ അങ്ങനെ സംസാരിച്ചു കൊണ്ട് അവളുടെ ഫ്ലാറ്റിന്റെ ഗേറ്റ് നു മുൻപിൽ എത്തി.
സെക്യൂരിറ്റി കാറിൽ കീർത്തി യെ കണ്ടപ്പോൾ ഗേറ്റ് തുറന്നു തന്നു. ഞാൻ കാർ പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്തു.
“എന്നാ ശെരി കീർത്തി പൊക്കൊളു നാളെ കാണാം “
അവൾ കാറിൽ നിന്നും ഇറങ്ങാൻ തുടങ്ങുമ്പോൾ ഞാൻ പറഞ്ഞു,
“ഹേയ് അപ്പൊ അജി വരുന്നില്ലേ റൂമിലേക്ക്. ചേട്ടനെ പരിചയപ്പെട്ടിട്ടു പോകാം, ആദ്യം ആയിട്ട് വരുന്നത് അല്ലെ “
അവൾ പറഞ്ഞു.
“പിന്നിട് ഒരിക്കൽ വരാം “
“അതുവേണ്ട ഇനി ഇവിടെക്ക് വരവ് കണക്ക് ആയിരിക്കും, ഒന്നു കേറിയെച്ചു പൊക്കൊളു എനിക്ക് ഒരു വെയ്റ്റ് ആകും അല്ലോ, എന്റെ കമ്പനിയിലെ ജിഎം എന്റെ ഫ്ലാറ്റിൽ വന്നെന്നു പറയുമ്പോൾ “
അവൾ പറഞ്ഞു.
“ഹഹ, അങ്ങനെ നീ പറഞ്ഞാൽ നിനക്ക് വെയിറ്റ് അല്ല ആകാൻ പോണത് ചീത്ത പേര് ആയിരിക്കും. ജിഎം നേം കൊണ്ട് ഫ്ലാറ്റിൽ പോയതിനു, “
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
“അങ്ങനെ ഒന്നും ഇല്ല , നിനക്ക് വരാൻ പറ്റുമെങ്കിൽ വാ ഇല്ലെങ്കിൽ വേണ്ടാ, “”ഞാൻ പോണു “
അവൾ ചെറു വിഷമം കലർന്ന ദേഷ്യത്തോടെ അതും പറഞ്ഞു കാറിൽ നിന്നും ഇറങ്ങി,
“ഹേയ് .,കീർത്തി പിണങ്ങല്ലേ , ഞാൻ വരാം “
ഞാൻ കാറിൽ നിന്നു ഇറങ്ങി അവളുടെ അടുത്ത് ചെന്നു പറഞ്ഞു,
അപ്പൊ അവളുടെ മുഖം വീണ്ടും പ്രകാശപൂരിതം ആയി.
“എന്നാ വാ “
എന്നു പറഞ്ഞു കൊണ്ട് എന്റെ കൈയും പിടിച്ചു ലിഫ്റ്റിൽ കയറി .
അവളുടെ റൂം രണ്ടാം നിലയിൽ ആയിരുന്നു. രണ്ടനിലയിൽ എത്തിയപ്പോൾ ലിഫ്റ്റ് നിന്നു . ഞങ്ങൾ ലിഫ്റ്റിൽ നിന്നും ഇറങ്ങി, അവളുടെ റൂം ലക്ഷ്യം ആക്കി നടന്നു. അവളുടെ റൂമിന്റെ മുൻപിൽ എത്തിയപ്പോൾ അവൾ നിന്നു,
“അജി കുറച്ചു നീങ്ങി നിൽക്കു”